Categories

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

tarun

പനാജി: തെഹല്‍ക മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാലിനെതിരായ ലൈംഗികാരോപണ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി. ഗോവ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

തേജ്പാല്‍ ഒന്നരമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള വാസ്‌കോ ടൗണിനടുത്തെ സാഡാ സബ് ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്്. ജയിലിലെ 624 ാം നമ്പറുകാരനായാണ് തേജ്പാലിനെ താമസിപ്പിച്ചിരിക്കുന്നത്.

ഗോവയില്‍ നടന്ന തിങ്ക്‌ഫെസ്റ്റ് കോണ്‍ഫറന്‍സിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലാകുന്നത്.

Tagged with: