എഡിറ്റര്‍
എഡിറ്റര്‍
‘നാം ഷബാന കണ്ടതിന് ശേഷം  എന്നെ കൊല്ലരുത്,പ്ലീസ്’ ; പൃഥ്വിരാജ് ഫാന്‍സിനോട് തപ്‌സിയുടെ അപേക്ഷ
എഡിറ്റര്‍
Friday 24th March 2017 7:45pm

മുംബൈ; മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് വീണ്ടും ബോളിവുഡ് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. തപ്‌സി, അക്ഷയ് കുമാര്‍, പൃഥ്വിരാജ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന എന്ന ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് പൃഥ്വിരാജ് ഫാന്‍സിനോട് ചിത്രത്തിലെ നായിക തപ്‌സിയ്ക്ക് ഒരു അപേക്ഷയുണ്ട്,

‘നാം ഷബാന കണ്ടതിന് ശേഷം പൃഥ്വിരാജ് ഫാന്‍സ് എന്നെ കൊല്ലരുത്’ എന്നാണ് ചിത്രത്തിലെ ഷബാനയായ തപസി പറയുന്നത്. ട്വിറ്ററിലൂടെയുള്ള തപ്‌സിയുടെ അപേക്ഷയ്ക്ക് മറുപടിയുമായി ഉടനെ തന്നെ പൃഥ്വിരാജും എത്തി.

ടോണിയ്ക്ക് കൊല്ലാന്‍ കഴിയില്ലെങ്കില്‍ ഷബാനയെ കൊല്ലാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നായിരുന്നു റീ ട്വീറ്റ് ചെയ്തുകൊണ്ടുള്ള പൃഥ്വിരാജിന്റെ മറുപടി. പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായിരുന്നു തപ്‌സി യുടെ അപേക്ഷ

നാം ഷബാനയില്‍ ടോണി എന്ന വില്ലന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ നായിക തപ്‌സിയാണ്. ടോണിയെ പിടികൂടുന്ന ഏജന്റായിട്ടാണ് തപ്‌സി ചിത്രത്തിലെത്തുന്നത്. വളരെ ക്രൂരനായ കഥാപാത്രമായി പൃഥ്വിയും, പൃഥ്വിയെ വെല്ലുന്ന നായികായായി തപ്‌സിയും എത്തുന്നു.


Also Read: ‘ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് മരണത്തോട് മല്ലിടുന്നയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോകുന്ന മുസ്‌ലിം യുവതി ‘; ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വിശദീകരിച്ച് ഫോട്ടോഗ്രാഫര്‍


2005 ല്‍ റിലീസ് ചെയ്ത ബേബി എന്ന ചിത്രത്തിലെ ഷബാന ഖാന്‍ എന്ന കഥാപാത്രത്തെ പുനര്‍ജനിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ചിത്രമാണ് നാം ഷബാന. ബേബിയിലും ഷബാനയായി എത്തിയത് തപ്‌സി തന്നെയാണ്. അജയ് സിംഗ് രാജ്പുത്ത് എന്ന ശക്തമായ കഥാപാത്രമായി അക്ഷയ് കുമാര്‍ വീണ്ടും എത്തുന്നു.

പൃഥ്വിയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് നാം ഷബാന. 2012 ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് 2013 ല്‍ ഔറഗ്‌സേബ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡിലെത്തിയ പൃഥ്വി അതിലും ശ്രദ്ധ നേടിയിരുന്നു.

Advertisement