ജുമ്മാന്‍ഡി നാദം എന്ന തെലുങ്ക് ചിത്രത്തില്‍ ഗ്ലാമറസ് വേഷം ചെയ്താണ് താപ്‌സി സിനിമാലോകത്തെത്തുന്നത്. അതിനുശേഷം ആടുക്കാലം എന്ന തമിഴ് ചിത്രത്തില്‍ ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തി പ്രേക്ഷകമനസില്‍ താപ്‌സി ഇടം നേടി.

സിനിമയിലേക്കിറങ്ങി അധികമാവുന്നതിനു മുമ്പേ തന്നെ താരത്തിന് മികച്ച ഓഫറുകള്‍ വന്നുചേരുകയാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ താപ്‌സി ശ്രദ്ധിക്കപ്പെട്ടു. റെഡിഫ് ഡോ.കോമിനുവേണ്ടി രാധിക രാജാമണി താപ്‌സിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌

വാസ്താടു നാ രാജു എന്ന ചിത്രം ഒരു എന്റര്‍ടൈനറാണ്. എന്ത് കൊണ്ടാണ് ഈ ചിത്രം ഏറ്റെടുത്തത്?.

ചിത്രത്തിന്റെ തിരക്കഥയാണ് എന്നെ ആകര്‍ഷിച്ചത്. ചിത്രത്തിലെ കഥാപാത്രം പുതുമയില്ലാത്തതാണെങ്കിലും ആ കഥയും, കഥാപാത്രം കഥമുന്നോട്ട് ചലിപ്പിക്കുന്നതുമൊക്കെയാണ് എന്നെ ആകര്‍ഷിച്ചത്.

നവാഗത സംവിധായകന്‍ ഹേമന്ത് മധുകരിന്റെ ചിത്രമാണിത്. ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ചപ്പോഴെന്താണ് തോന്നിയത്?.

നവാഗത സംവിധായകനെവച്ച് ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറെടുത്ത രാഗവേന്ദ്ര റാവു മഹാനാണ്. എ ഫല്‍റ്റ് എന്ന ഹിന്ദി ചിത്രം ഹേമന്ത് ചെയ്തിരുന്നു. വാസ്താടു നാ രാജു അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു.

എന്റേതായി രീതിയില്‍ ചിന്തിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. എന്റെ കഴിവ് പൂര്‍ണമായും പുറത്തെടുക്കാനായി അദ്ദേഹം മനപൂര്‍വ്വം അങ്ങനെ ചെയ്തതാണ്.

ജുമ്മാന്‍ഡി നാദത്തിലെ എന്റെ ഗ്ലാമര്‍ വേഷം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എനിക്ക് ഗ്ലാമര്‍ റോളുകള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന പ്രേക്ഷകരുടെ ധാരണ ഈ ചിത്രത്തിലൂടെ തിരുത്താന്‍ കഴിഞ്ഞു. എനിക്ക് എത്രത്തോളം വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. പ്രതികരണം അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

അടുത്ത പേജില്‍ തുടരുന്നു