Categories

കപ്പവട

kappa
കപ്പകൊണ്ട് പുഴുക്കു മാത്രമല്ല ഉഗ്രന്‍ വടയും തയ്യാറാക്കാം. പുഴുക്കിനുവേണ്ടി വേവിച്ച കപ്പ ബാക്കിയുണ്ടെങ്കില്‍ അതും വടയാക്കാം. നാലു മണി പലഹാരമായി കട്ടനൊപ്പം കഴിക്കാനുള്ള വട റെഡിയാക്കാം. പത്തുമിനിറ്റിനുള്ളില്‍
ആവശ്യമുള്ള സാധനങ്ങള്‍

കപ്പ- 1 കിലോ
മൈദ- 2 ടേബിള്‍ സ്പൂണ്‍
സവാള- 1 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 5 എണ്ണം
എണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം: കപ്പ വേവിച്ച് ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, എന്നിവയും മുളക് പൊടി മൈദ എന്നിവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുഴച്ച് വട പോലാക്കി എണ്ണയില്‍ വറുത്തു കോരുക. സ്വാദിഷ്ടമായ നാലുമണിപ്പലഹാരം കപ്പവട റെഡി.

Tagged with: