എഡിറ്റര്‍
എഡിറ്റര്‍
പോണോഗ്രാഫിയെ നമ്മള്‍ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കി; ബോളിവുഡിലെ അപചയങ്ങളെ തുറന്നുകാട്ടി തനിഷ്ത
എഡിറ്റര്‍
Friday 22nd June 2012 8:54pm

മെട്രോ നഗരങ്ങളില്‍ താമസിക്കുമ്പോള്‍ ഇന്ത്യയുടെ 20%മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ. നമ്മുടെ ജനസംഖ്യയുടെ ബാക്കി 70%വും ഗ്രാമങ്ങളിലാണ്. അല്ലാതെ ചെറിയ ടൗണിലല്ല. നമ്മള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസുകളില്‍ ചുരുണ്ടുകൂടുന്നതിനാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെടുന്നില്ല. മൂന്ന് മാസം ലണ്ടനില്‍ താമസിച്ച് ഞാന്‍ ഇവിടേക്ക് തിരിച്ചുവരികയാണെങ്കില്‍ എനിക്ക് കാണാനാകും ഇവിടുത്തെ തെരുവുകളിലെ ആയിരങ്ങളുടെ ദയനീയാവസ്ഥ.

ഫേസ് ടു ഫേസ്/തനിഷ്ത ചാറ്റര്‍ജി

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

സ്വതസിദ്ധമായ അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് തനിഷ്ത ചാറ്റര്‍ജി. തനിഷ്തയുടെ അഭിനയ മികവിനുള്ള അംഗീകാരമെന്ന നിലയിലാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ അവര്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടിയെന്ന നിലയില്‍ പേരെടുത്തിട്ടും കൊമേഴ്‌സ്യല്‍ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും വഴിമാറിനടക്കാനാണ് തനിഷ്തയ്ക്കിഷ്ടം. രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം അധികമാരാലും തിരിച്ചറിയപ്പെടാതെ കഴിയുകയാണ് ഈ നടി. തന്റെ അനുഭവങ്ങളെപറ്റിയും, സിനിമാ വീക്ഷണങ്ങളെ പറ്റിയും തനിഷ്ത മനസ്സുതുറക്കുന്നു…

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ ‘ദേഖ് ഇന്ത്യന്‍ സര്‍ക്കസി’ലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ തനിഷ്തയ്‌ക്കെന്തു തോന്നി?

മിക്കവാറും എല്ലാ ചലച്ചിത്രമേളയിലേക്കും ഈ ചിത്രത്തിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഏതൊക്കെ മേളയിലേക്ക് അയക്കണമെന്നത് സംവിധായകന്‍ മങ്കേഷ് ഹാഡവെയിലായിരുന്നു തീരുമാനിച്ചത്. ചിത്രത്തിന്റെ റിവ്യൂകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അതെല്ലാം നല്ല അഭിപ്രായങ്ങളായിരുന്നു. ന്യൂയോര്‍ക്കിലും ലണ്ടനിലും ധാരാളം ഇന്ത്യന്‍ പ്രേക്ഷകരും ന്യൂയോര്‍ക്ക് വിമര്‍ശകരുമുണ്ട്.

നസറുദ്ദീന്‍ സിദ്ധിഖിക്കും എനിക്കും വ്യത്യസ്ത കാറ്റഗറികളില്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. മറ്റ് ചില ജോലികളുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും അവാര്‍ഡ് ദാന ചടങ്ങിന് പോയിരുന്നില്ല.

ആ സമയത്താണ് എനിക്കൊരു എസ്.എം.എസ് ലഭിക്കുന്നത്. എനിക്കുമാത്രമല്ല നവാസിനും അവാര്‍ഡ് ലഭിച്ചിരിക്കുന്നു. എനിക്ക് വലിയ സന്തോഷം തോന്നി. ഞാന്‍ ഉടന്‍ തന്നെ മങ്കേഷിനെ വിളിച്ചു. അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ പശുവിനെയും കാളയെയും മേച്ചുനടക്കുകയായിരുന്നു. (ചിരിക്കുന്നു).

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവെലുകളിലൊന്നായ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലും ചിത്രത്തിന് പോസിറ്റീവായ അഭിപ്രായം നേടാന്‍ കഴിഞ്ഞു. അവിടെ ചിത്രം ഓഡിയന്‍സ് ചോയ്‌സ് അവാര്‍ഡ് നേടിയിരുന്നു. ഇത് വലിയൊരു കാര്യമാണ്. മറ്റേതെങ്കിലും ഇന്ത്യന്‍ ചിത്രത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഇന്ത്യയിലേക്കാള്‍ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്നതിനാലാണോ ഫിലിംമേക്കേഴ്‌സ് അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പങ്കെടുക്കുന്നത്?

അതെ. പക്ഷെ അവിടെ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.  ലോകത്ത് ആയിരക്കണക്കിന് ഫിലിം ഫെസ്റ്റിവെലുകളുണ്ടെന്നതിനാല്‍ മോശമായാല്‍ പോലും ഒരു ചിത്രത്തിന് ഏത് ചലച്ചിത്രമേളയിലും പോകാനാകും.

പക്ഷെ, ബുസാന്‍, കാന്‍, ബെര്‍ലിന്‍, ടൊറന്റോ പോലുള്ള പ്രധാന ചലച്ചിത്രമേളകളില്‍ ഔദ്യോഗികമായി ക്ഷണിക്കപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. വെറും 30 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേളകളില്‍ പ്രദര്‍ശനത്തിന് അനുമതി ലഭിക്കുകയെന്നത് തീര്‍ച്ചയായും വലിയ നേട്ടമാണ്.

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവെലില്‍ പ്രശംസ ലഭിച്ചത് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോള്‍ ഗുണകരമാകുമെന്ന് നേരത്തെ ഒരു ഇന്റര്‍വ്യൂയില്‍ നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. ദേഖ് ഇന്ത്യന്‍ സര്‍ക്കസ് പോലുള്ള ചിത്രങ്ങള്‍ ഇപ്പോഴും ഫെസ്റ്റിവെല്‍ ടാഗിന്റെ ദയകാത്ത് കിടക്കുകയാണോ?

എനിക്ക് തോന്നുന്നത് ചിലപ്പോള്‍ ഇതിന് വിപരീതമായാണ് സംഭവിക്കുന്നതെന്നാണ്.  കാരണം ബെര്‍ലിന്‍, കാന്‍ ചലച്ചിത്രമേളകളില്‍ നിന്നും വരുന്ന ഒരുപാട് ചിത്രങ്ങള്‍ ബോറിങ്ങാണ്.

കാനില്‍ പാം ദി ഓര്‍ അവാര്‍ഡും ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡും നേടിയ ചിത്രത്തില്‍ പ്രഫഷണലിസവും നന്നായി ഉള്ളതിനാല്‍ കാണാന്‍ മനോഹരമാണ്.

നമ്മുടെ പ്രേക്ഷകരെ പഠിപ്പിക്കേണ്ടതുണ്ട്. നമ്മളെല്ലാം പോണോഗ്രാഫിയ്ക്കും, വിലകുറഞ്ഞ സന്തോഷങ്ങള്‍ക്കും പിന്നാലെ പോകുകയാണ്. ഞാനൊരിക്കലും പോണോഗ്രാഫിയ്ക്ക് എതിരല്ല. അത് അതിന്റെ സ്ഥാനത്ത് നിലനില്‍ക്കേണ്ടതുണ്ട്. നമ്മള്‍ ഇപ്പോള്‍ മുഖ്യധാരാ സിനിമകളിലേക്ക് അതിനെ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. ഇത് ശരിക്കും പരിഹാസ്യമാണ്. ഒരിക്കലും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് സംഭവിക്കാറില്ല.

ഹോളിവുഡിലെ നിരവധി ചിത്രങ്ങളിലെ ഇന്ത്യയെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇന്ത്യയെ കുറിച്ചുള്ള മോശം പ്രതിഛായ  മാറാതിരിക്കാന്‍ ഇത് കാരണമാകുന്നുണ്ടോ?

നിങ്ങള്‍ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. മെട്രോ നഗരങ്ങളില്‍ താമസിക്കുമ്പോള്‍ ഇന്ത്യയുടെ 20% മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ. നമ്മുടെ ജനസംഖ്യയുടെ ബാക്കി 70%വും ഗ്രാമങ്ങളിലാണ്. അല്ലാതെ ചെറിയ ടൗണിലല്ല. പട്ടണപ്രദേശങ്ങളില്‍ പോലും മിക്കയാളുകളും ചേരികളിലാണ് താമസിക്കുന്നത്.

നമ്മള്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസുകളില്‍ ചുരുണ്ടുകൂടുന്നതിനാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെടുന്നില്ല. മൂന്ന് മാസം ലണ്ടനില്‍ താമസിച്ച് ഞാന്‍ ഇവിടേക്ക് തിരിച്ചുവരികയാണെങ്കില്‍ എനിക്ക് കാണാനാകും ഇവിടുത്തെ തെരുവുകളിലെ ആയിരങ്ങളുടെ ദയനീയാവസ്ഥ.

പടിഞ്ഞാറന്‍ രാജ്യത്ത് നിന്ന് ആരെങ്കിലും വന്ന് നമ്മുടെ ദാരിദ്ര്യം തുറന്നുകാട്ടുമ്പോഴാണ് നമ്മുടെ ഇരട്ടത്താപ്പ് പുറത്തുവരിക.

100% വിദ്യാസമ്പന്നരുള്ള സ്‌കാന്റനേവിയന്‍ രാജ്യങ്ങളില്‍ നിന്നാരെങ്കിലും ഇന്ത്യയിലേക്ക് വന്നാല്‍ ഇവിടുത്തെ പ്രതിഛായ കണ്ട് തീര്‍ച്ചയായും ഞെട്ടും.

അടുത്ത പേജില്‍ തുടരുന്നു

Advertisement