എഡിറ്റര്‍
എഡിറ്റര്‍
ആരെയും ഭയക്കാതെ അഭിപ്രായം പറയാമെന്നതാണ് ജനാധിപത്യം : മമതയ്ക്ക് താനിയ ഭരദ്വാജിന്റെ തുറന്ന കത്ത്
എഡിറ്റര്‍
Sunday 20th May 2012 6:11pm

Mamata Banarjee boycot's CNN IBN channel programme കൊല്‍ക്കത്ത:ചില ചൂടുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനും സഹപാഠികളും ടൗണ്‍ ഹാളില്‍ നടന്ന ചാനല്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നത്. എന്നാല്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് പകരം തിളച്ച് മറിയുന്ന രംഗങ്ങളായിരുന്നു തങ്ങളെ എതിരേറ്റതെന്ന് തുടങ്ങുന്ന തുറന്ന കത്താണ് ബംഗാള്‍ മുഖ്യമന്ത്രിക്ക് പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയിലെ താനിയ ഭരദ്വാജ് എഴുതിയത്.

‘ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ നിങ്ങള്‍ എന്നെയും സദസ്സിലുണ്ടായിരുന്നവരെയും മാവോയിസ്റ്റുകളെന്നും സി.പി.ഐ.എം. പ്രവര്‍ത്തകരെന്നും വിളിച്ച് അധിക്ഷേപിച്ചതെന്തിനായിരുന്നു? ഇത്തരം ആദരവ് ലഭിക്കാന്‍ മാത്രം ഞങ്ങളെന്താണ് ചെയ്തത്? മന്ത്രി മദന്‍ മിത്രയുടെയും അറബുല്‍ ഇസ്ലാമിന്റെയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയാണൊ എന്നല്ലേ ഞങ്ങള്‍ ചോദിച്ചത്? ബലാല്‍സംഘത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് മോശമായ പരസ്യ പ്രസ്ഥാവന നടത്തിയ മദന്‍ മിത്രയുടെ ചെയ്തിയെ എന്നെ പോലെ നിരവധി പേരെയും മാനസികമായി വേദനിപ്പിച്ചിരുന്നു.’ താനിയ കത്തില്‍ തുറന്നടിച്ചു. ഇദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു പോലീസുകാരനോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നും താനിയ കത്തില്‍ പറയുന്നു.

താന്‍ ചോദിച്ച ചോദ്യം അവിടെയുണ്ടായിരുന്ന മിക്കവരുടെയും മനസ്സില്‍ ഉണ്ടായിരുന്നത് തന്നെയാണ്. ഒരു മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തവരാണ് തങ്ങളെല്ലാവരും. എന്നാല്‍ തങ്ങള്‍ ഇതായിരുന്നോ നേതാക്കളില്‍ നിന്നും പ്രതീക്ഷിച്ചതെന്നും താനിയ ചോദിക്കുന്നു. ‘ഒരു രാഷ്ട്ര മീമാംസ വിദ്യാര്‍ഥിനി എന്ന നിലയില്‍ ഞാന്‍ പഠിച്ചത് ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്യമുണ്ടെന്നാണ്. അധികാരികളെയോ മറ്റും പേടിക്കാതെ അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്നതാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രത്യേകതയും,’ താനിയ  പറയുന്നു.

മമതയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ ചിത്രം വരച്ച് പ്രൊഫസറുടെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍ ആരംഭിച്ചിരുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു കാര്‍ട്ടൂണ്‍ എന്നാണ് മമത മറുപടി നല്‍കിയിരുന്നത്. എന്നാല്‍ സ്ത്രീ പീഡനങ്ങള്‍ക്കുമെതിരയും മാവോയിസ്റ്റ് നേതാവിന്റെ മരണത്തെ കുറിച്ചും ചോദിച്ചപ്പോള്‍ സി.പി.ഐ.എം, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നും പറഞ്ഞ് മമത ഇറങ്ങിപ്പോവുകയായിരുന്നു.

Advertisement