എഡിറ്റര്‍
എഡിറ്റര്‍
പ്രവാചക ജീവിതം മാര്‍ഗ ദര്‍ശനമാക്കുക
എഡിറ്റര്‍
Tuesday 5th February 2013 12:52pm

Ads By Google
ദമാം: തനിമ രബിയ ഏരിയ പ്രവാചക സ്‌നേഹം എന്ന വിഷയത്തില്‍ ബദര്‍ അല്‍റാബീ ഡിസ്പന്‍സറി ഓഡിറ്റോറിയത്തില്‍ പൊതു ക്ലാസ് സംഘടിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് (സ)യുടെ കൂടെ ജീവിച്ച അനുജരന്മാര്‍ കാണിച്ച പ്രവാചകസ്‌നേഹം എക്കാലത്തും മാനവരാശിക്ക് മാര്‍ഗദര്‍ശനമാണെന്നും, പ്രവാചകന്‍ കാണിച്ച് തരികയും പഠിപ്പിക്കുകയും ചെയ്ത ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികൊണ്ടായിരിക്കുമ്പോള്‍ അത് സ്വന്തത്തേക്കാളുപരിയായിരിക്കുമെന്ന് ക്ലാസില്‍ വിവരിച്ചു.

മാനവരാശിക്ക് കാലാനിവര്‍ത്തിയായി ഒരു മാര്‍ഗ ദര്‍ശകനായി നിലകൊള്ളുന്ന പ്രവാചന്റെ ജീവിതം വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മാര്‍ഗദര്‍ശനമായി വരുമ്പോള്‍ എല്ലാ വിദ്വേഷങ്ങളുടെയും പകയുടെയും അതിര്‍വരമ്പുകള്‍ കടക്കും.

സത്യത്തിന്റെയും സന്മാര്‍ഗത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹ്യ സദാചാര മൂല്ല്യങ്ങളുടെയും ഒരു ലോകം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതാണ് പ്രാവാചക സ്‌നേഹത്തിന്റെ അര്‍ത്ഥവാക്യമെന്ന് വിഷയാവധാരകന്‍ കെ. എം. ബഷീര്‍ പറഞ്ഞു.

തനിമ രബീയ ഏരിയ ഓര്‍ഗനൈസര്‍ എ.സി.എം. ബഷീര്‍ സ്വാഗതവും അസ്‌കര്‍ നന്ദിയും പറഞ്ഞു.

Advertisement