ചെന്നൈ: തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ കുഴിത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മലയാളികള്‍ മരിച്ചു.

മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വേളാങ്കണ്ണിക്ക് പോകുന്ന വഴയാണ് അപകടമുണ്ടായത്.

കാസര്‍ഗോഡ് ബന്ദിയോട് മണ്ടേക്കാട്ട് സ്വദേശിയായ ബെഞ്ചമിന്‍ മൊണ്ടേറയും കുടുംബാംഗങ്ങളുമാണ് മരണപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.