എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്‌നാട്
എഡിറ്റര്‍
Thursday 2nd February 2017 9:38am

sholayar
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം വിട്ടു നല്‍കാതെ തമിഴ്‌നാട്. ഫെബ്രുവരി 1ന് ലോവര്‍ ഷോളയാര്‍ അണക്കെട്ട് നിറച്ചിരിക്കണമെന്ന വ്യവസ്ഥയാണ് തമിഴ്‌നാട് ലംഘിക്കുന്നത്. കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട 5.3 ടിഎംസി വെള്ളത്തിന്റെ കുറവാണ് നിലനില്ക്കുന്നത്.

പിഎപി കരാര്‍ പ്രകാരം തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാറില്‍ നിന്നും ഫെബ്രുവരി, സെപ്തംബര്‍ മാസങ്ങളിലെ ഒന്നാം തിയതിക്ക് മുമ്പ് നീരൊഴുക്കി കേരളഷോളയാര്‍ അണക്കെട്ട് നിറക്കണമെന്നാണ് വ്യവസ്ഥ. തമിഴ്‌നാട് ഷോളയാറില്‍ നിന്നും ഈ വര്‍ഷം ലഭ്യമായത് 7ടിഎംസി വെള്ളമാണ്. കരാര്‍ പ്രകാരം 12.3 ടിഎംഎസി വെള്ളം തമിഴ്‌നാട് ഷോളയാറില്‍ നിന്നും ലഭിക്കേണ്ടതുണ്ട്.

എന്നാല്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്നും വെള്ളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവിടുത്തെ വെള്ളം സംഭരിച്ചിട്ടുള്ള പറമ്പിക്കുളത്തുനിന്നും പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് വെള്ളമെത്തിച്ച് ചാലക്കുടി പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം. ഇത് ലോവര്‍ ഷോളയാറിലെ വൈദ്യുതോല്പാളദനത്തെ ബാധിക്കുമെങ്കിലും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജലസേചനത്തിനും കുടിവെള്ളത്തിനുമെങ്കിലും ഈ നീക്കം പ്രയോജനപ്പെടും.


Also Read: മുരളി ഔട്ട് മുരളി ഇന്‍ ; ലോ അക്കാദമിയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും നിരാഹാര പന്തലിലേക്ക് കെ.മുരളീധരനും


എറണാകുളം തൃശൂര്‍ ജില്ലയിലെ മുപ്പത്തിയൊമ്പത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചാലക്കുടി പുഴയെയാണ്. ജലലഭ്യതയില്ലാതായത് മൂലം ചാലക്കുടി പുഴയെ ആശ്രയിച്ചുള്ള കൃഷിയും ഭീഷണിയിലാണ്. പെരിങ്ങല്‍ക്കുത്തിലെ വൈദ്യുതോല്‍പാദത്തിനും തമിഴ്‌നാടിന്റെ സമീപനം തിരിച്ചടിയാകും.

Advertisement