Categories

കോമണ്‍വെല്‍ത്ത് ഉച്ചകോടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

jayalalitha

ചെന്നൈ: ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ  പ്രമേയം പാസാക്കി.

വിദേശകാര്യമന്ത്രിമാരടക്കം നാല് പേര്‍ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തമിഴ്ജനതയുടെ വികാരം അടിച്ചമര്‍ത്തരുതെന്നും മുഖ്യമന്ത്രി ജയലളിത അവതരിപ്പിച്ച പ്രേമേയത്തില്‍ പറയുന്നു.

ശ്രീലങ്കയില്‍ തമിഴ്‌വംശജര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനം ചര്‍ച്ചക്ക് വിധേയമാക്കുകയും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും  വേണമെന്ന ഇന്നലെ വൈകീട്ട് ചേര്‍ന്ന അടിയന്തിര നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രജപക്‌സെയെ അറിയിച്ചതുമാണ്.

പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഇന്ത്യന്‍ സംഘത്തെ നയിക്കുക വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആയിരിക്കും. പൊതുതിരഞ്ഞെടുപ്പ്  അടുത്ത സാഹചര്യത്തില്‍ തമിഴ്ജനതയുടെ വികാരം കണക്കിലെടുക്കാതെയുള്ള സന്ദര്‍ശനം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

അതേ സമയം സമ്മേളനം ബഹിഷ്‌കരിക്കുന്നത് അയല്‍രാജ്യമായ ശ്രീലങ്കയുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമോ എന്ന ആശങ്കയും വിദേശകാര്യ മന്ത്രാലയത്തിനുണ്ടായിരുന്നു.

ഉച്ചകോടിയില്‍ പങ്കെടുത്ത് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി ഖുര്‍ഷിദ് ചര്‍ച്ച നടത്തും. നവംബര്‍ 15 മുതലാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടി ആരംഭിക്കുന്നത്.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില