എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാടിന്റെ ഭാവി ഇന്നറിയാം: ശശികലയ്‌ക്കെതികരായ ഹര്‍ജി സൂപ്രീം കോടതി ഇന്നു പരിഗണിക്കും; ഗവര്‍ണറുടെ തീരുമാനവും ഇന്ന്
എഡിറ്റര്‍
Friday 10th February 2017 9:14am

sasikala--paneer


മുഖ്യമന്ത്രിയായ ശേഷം കുറ്റവാളിയെന്നാണ് വിധി വരുന്നതെങ്കില്‍ അത് അക്രമ സംഭവങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.


ന്യൂദല്‍ഹി: ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത് തടയണമെന്നാശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രിയെക്കുറിച്ചുള്ള നിലപാട് ഗവര്‍ണറും ഇന്ന് തന്നെയാണ് വ്യക്തമാക്കുക. സട്ട പഞ്ചായത്ത് ഇയക്കം ജനറല്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.


Also read ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്


മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെ പ്രതികളായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്തിമ വിധി വരുന്നത് വരെ ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മുഖ്യമന്ത്രിയായ ശേഷം കുറ്റവാളിയെന്നാണ് വിധി വരുന്നതെങ്കില്‍ അത് അക്രമ സംഭവങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

1991-96 കാലത്ത് ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണക്കില്‍പ്പെടാത്ത 66 കോടിയുടെ സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ ജയലളിതയും ശശികലയും ഉള്‍പ്പെടെ നാലുപേരെ ബംഗളൂരു വിചാരണക്കോടതി നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. പിന്നീട് കേസില്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഇന്നലെ ഗവര്‍ണറെ കണ്ട ശശികല തന്നെ പിന്തുണയ്ക്കുന്ന 130 എം.എല്‍.എമാരുടെ  വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയത്തിലും ഗവര്‍ണര്‍ ഇന്നു തീരുമാനം പ്രഖ്യാപിക്കും. ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണാനായി ശശികല രാജ്ഭവനിലേക്ക് പോയിരുന്നത്. ശശികലയ്ക്കൊപ്പം പത്തുപേരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.

അഞ്ച് എം.എല്‍.എമാര്‍ക്കൊപ്പമാണ് ഒ.പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടിരുന്നത്. തന്റെ രാജി നിര്‍ബന്ധിച്ച് എഴുതിവാങ്ങിയതാണെന്നും രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട് പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പനീര്‍ശെല്‍വം ധര്‍മ്മം ജയിക്കും, നല്ലത് നടക്കുമെന്നും പറഞ്ഞിരുന്ന

Advertisement