കൊളംബോ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അമ്മയുടെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാടില്‍ നിന്നുള്ള എം.പിയെ തിരിച്ചയച്ചു. മറ്റു രണ്ട് രാഷ്ട്രീയപ്രവര്‍ത്തകരേയും ലങ്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയച്ചിട്ടുണ്ട്.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിടുതലൈ ചിരുതൈഗല്‍ കക്ഷി എം.പി തോല്‍ തിരുമവാലനെയാണ് ലങ്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്. മറ്റു രണ്ടു രാഷ്ട്രീയപ്രവര്‍ത്തകര്‍ ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.

എന്നാല്‍ ഇവരെ തിരിച്ചയക്കാന്‍ കാരണമെന്താണെന്ന് അധികാരികള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വേലുപ്പിള്ള പ്രഭാകരന്റെ അമ്മ വേലുപ്പിള്ള പാര്‍വ്വതിപ്പിള്ള കഴിഞ്ഞ ഞായറാഴ്ച്ചയാണ് മരിച്ചത്.