എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ ഓഫീസിനു ചുറ്റും നഗ്നരായി ശയനപ്രദക്ഷിണം നടത്തി കര്‍ഷക പ്രതിഷേധം ; 28 ദിവസമായുള്ള സമരത്തെ പരിഗണിക്കാതെ കേന്ദ്രം
എഡിറ്റര്‍
Monday 10th April 2017 2:28pm

ന്യൂദല്‍ഹി: കൊടുംവരള്‍ച്ചയില്‍ കേന്ദ്രസഹായം തേടി ജന്ദര്‍മന്ദറില്‍ കഴിഞ്ഞ 28 ദിവസമായി സമരം നടത്തുന്ന തമിഴ്‌നാട്ടിലെ കര്‍ഷക പ്രതിഷേധം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

തങ്ങളെ കാണാന്‍ അനുവാദം നല്‍കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനും ചുറ്റും നഗ്നരായി ശയനപ്രദക്ഷിണം നടത്തിയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്.

വിവസ്ത്രരായി പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും ഓടിയ കര്‍ഷകര്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും നഗ്നരായി ശയനപ്രദക്ഷിണം നടത്തുകയായിരുന്നു. പ്രധാനമന്ത്രിക്ക് മുന്‍പില്‍ നിവേനവുമായി എത്തിയതായിരുന്നു കര്‍ഷകര്‍. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കില്ലെന്നും നിവേദനം വേറെ എതെങ്കിലും വകുപ്പില്‍ ഏല്‍പ്പിക്കാനുമായിരുന്നു കര്‍ഷകര്‍ക്ക് അവിടെ നിന്നും ലഭിച്ച നിര്‍ദേശം.

കഴിഞ്ഞ 28 ദിവസമായി ജന്തര്‍മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മടങ്ങവേയായിരുന്നു വസ്ത്രമൂരി പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചില കര്‍ഷകര്‍ നഗ്നരായി റോഡിലൂടെ ഓടിയിരുന്നു. ഇവരേയും പൊലീസ് പിടികൂടി.


Dont Miss മഹിജയുടെ നിരാഹാരം: ഡി.ജി.പിയോ മാറ്റിയോ ? സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി


പ്രധാമന്ത്രിക്ക് തങ്ങളെ കാണാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് ഞങ്ങള്‍ നഗ്നരായി ഓടി പ്രതിഷേധിച്ചത്. ഞങ്ങളുടെ അവസ്ഥ അത്രയേറെ ബുദ്ധിമുട്ടിലാണ്. പ്രധാനമന്ത്രിയെ കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. ഞങ്ങള്‍ക്കിനി വേറെ മാര്‍ഗമില്ല. അതുകൊണ്ടാണ് ഞങ്ങള്‍ നഗ്നരായി ഓടിയത്. – സമരത്തിന് നേതൃത്വം നല്‍കിയ ഇയ്യന്‍കണ്ണ് എന്ന കര്‍ഷകന്‍പറയുന്നു.

അതേസമയം ദല്‍ഹിയില്‍ പോയി കര്‍ഷകര്‍ പ്രതിഷേധം നടത്തിയത് ശരിയായില്ല എന്നാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവായ നാരായണന്‍ പറയുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കേണ്ട പ്രശ്‌നമാണ്. ആ പ്രശ്‌നം സംസ്ഥാനത്ത് പരിഹരിക്കാതെ കര്‍ഷകരെ ദല്‍ഹിയിലേക്ക് വിട്ട നടപടി ശരിയായില്ലെന്നും അദ്ദേഹം പറയുന്നു.

കൊടും വരള്‍ച്ചയെ തുടര്‍ന്ന് സഹായമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 39000 കോടിയുടെ ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ പ്രതിഷേധം.

Advertisement