മൂന്നാര്‍: ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പ്രകടനം. തമിഴ് വംശജരാണ് പ്രകടനം നടത്തിയത്. പോലീസിന്റെ അനുമതിയില്ലാതെ നടത്തിയ പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് എം.പിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നു. കോണ്‍ഗ്രസ് എം.പിമാരായ ജെ.എം.ഹാറൂണും എം.ബി.എസ് ചിത്തലുമാണ് പ്രധാനമന്ത്രിയെ കണ്ടത്.

Subscribe Us:

എന്നാല്‍, ഇടുക്കി തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിത്തന്‍ ഇന്ന് തിരുത്തുകയുണ്ടായി. ഹിതപരിശോധന നടത്തണമെന്നത് കോണ്‍ഗ്രസ്സിന്റെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇടുക്കി ജില്ലയെ തമിഴ്‌നാട്ടില്‍ ചേര്‍ക്കണമെന്ന തമിഴ് എം.പിമാരുടെ വാദം അസംബന്ധമാണെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്തിന്റെയും എറണാകുളത്തിന്റെയും ഭാഗമായിരുന്ന ഇടുക്കിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇവര്‍ സംസാരിക്കുന്നത്. ദല്‍ഹിയില്‍ പോകുന്ന കേരളത്തിന്റെ സംഘം പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Malayalam News
Kerala News in English