ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിക്ക് ഈ-മെയിലിലൂടെ വധഭീഷണി. ബോംബ് വച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്തിന്‍െ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജയലളിത തങ്ങളുടെ നേതാവാണെന്നും അവരുമായി മുഖ്യമന്ത്രി വഴക്കിടുന്നത് എനിക്കിഷ്ടമല്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. അതിനിടെ കത്തിന്റെ ഉറവിടം ചെന്നൈയാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞദിവസം ജയലളിതക്കും ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ട്.