ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായി എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ സെന്റിനറി ഓഡിറ്റോറിയത്തില്‍വെച്ച് ഗവര്‍ണര്‍ സുര്‍ജിത് സിംഗ് ബര്‍ണാലയുടെ സാന്നിധ്യത്തില്‍ ദൈവനാമത്തിലായിരുന്നു ഒ.പനീര്‍ശെല്‍വം ഉള്‍പ്പടെയുള്ള 34 അംഗങ്ങളുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

തമിഴ്‌നാടിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, മുന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ എന്നീ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡി.എം.കെ ഭരണത്തില്‍ പൂര്‍ണമായും താറുമാറായ സംസ്ഥാനത്തെ ക്രമസമാധാനനില പുന:സ്ഥാപിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുകയെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ജയലളിത വ്യക്തമാക്കി.

മൂന്നാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.