കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരായ ഷൈനയെയും അനൂപിനെയും കാണാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി. പി റഷീദ്, ഹരിഹര ശര്‍മ്മ എന്നിവരെയാണ് തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.


Also read ‘കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക’; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും ഗവര്‍ണറും


നേരത്തെ ഷൈനയ്ക്കും അനൂപിനും വസ്ത്രങ്ങള്‍ നല്‍കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നു. വസ്ത്രങ്ങള്‍ നല്‍കുമ്പോള്‍ പെന്‍ഡ്രൈവും ഒളിച്ചുകടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പാണ്ടിക്കാട് സ്വദേശിയാണ് സി.പി. റഷീദ് തിരുവനന്തപുരം സ്വദേശിയാണ് ഹരിഹര വര്‍മ്മ പെന്‍ഡ്രൈവിലെ ഉള്ളടക്കം എന്താണെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.