നാഗര്‍കോവില്‍: തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ 12ഓളം മലയാളി വിദ്യാര്‍ഥികള്‍ക്ക് വെട്ടേറ്റു. എഞ്ചിനിയറിങ് വിദ്യാര്‍ഥികളായിരുന്ന ഇവരെ ഒരു സംഘം തമിഴ്‌നാട്ടുകാരായ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഹോസ്റ്റലിലെത്തിയ അക്രമി സംഘം വാര്‍ഡനെ പൂട്ടിയിട്ടശേഷമാണ് ആക്രമണം നടത്തിയത്.