എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട്ടില്‍ വീണ്ടും വെബ്‌സൈറ്റ് ഹാക്കിംഗ്
എഡിറ്റര്‍
Tuesday 26th November 2013 10:17pm

hacking2

ചെന്നൈ: തമിഴ്‌നാട്ടില്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെ വീണ്ടും ഹാക്കിംഗ് ശ്രമം. ബിജെപിയുടെ വനിത നേതാവും ദേശീയ സെക്രട്ടറിയുമായ തമില്‍സൈ സുന്ദര്‍രാജന്റെ വെബ്‌സൈറ്റാണ് അജ്ഞാതന്‍ ഹാക്ക് ചെയ്തത്.

സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതിനല്‍കിയതായും വെബ്‌സൈറ്റ് ഹാക്ക് ചെയ്തവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും തമില്‍സൈ സുന്ദര്‍രാജ് പറഞ്ഞു.

ഈ മാസമിത് മൂന്നാം തവണയാണ് പ്രമുഖ തമിഴ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്. രണ്ടാം തീയ്യതി ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെയുടെയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ജയ ടിവിയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു.

കഴിഞ്ഞ പതിനേഴാം തീയ്യതി തമിഴിലെ മറ്റ് രണ്ട് മുന്‍നിര വാര്‍ത്താ ഏജന്‍സികളുടെയും സൈറ്റുകള്‍ ഹാക്ക ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വാര്‍ത്താ ചാനലുകളായ പുതിയ തലമുറയുടെയും സണ്‍നെറ്റ് വര്‍ക്കിന്റെയും വൈബ് സൈറ്റുകളാണ് ഹാക്ക്് ചെയ്യപ്പെട്ടത്.

Advertisement