തമിഴ് യുവഗായകനും സംഗീതസംവിധായകനുമായ ജി.വി പ്രകാശ് അഭിനയത്തിലും നിര്‍മാണത്തിലും  ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നതാണ് കോളിവുഡിലെ പുതിയ വാര്‍ത്ത.

Ads By Google

Subscribe Us:

കഴിഞ്ഞ ദിവസം തേനിയില്‍ അദ്ദേഹത്തിന്റെ ആദ്യസിനിമ യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു ആക്ഷന്‍ ത്രില്ലറിലാണ് പ്രകാശ് നായകനാകുന്നത്.

പ്രശസ്ത ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായിരുന്ന വിക്രം സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പുതുമുഖങ്ങളാണെന്നത് ശ്രദ്ധേയമാണ്. മൂന്ന് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നത്.