ചെന്നൈ: പുതിയ സിനിമകള്‍ അനധികൃത ടോറന്റ് വെബ് സൈറ്റ് വഴി പ്രചരിപ്പിച്ചിരുന്ന തമിഴ് റോക്കേര്‍സ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. തേര്‍ഡ് ലെവല്‍ അഡ്മിനായ ഗൗരി ശങ്കറിനെയാണ് ചൊവ്വാഴ്ച ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്.

എന്നാല്‍ അറസ്റ്റ് ചെയ്തത് തമിഴ് റോക്കേര്‍സിന്റെ അഡ്മിനെ അല്ലെന്നും സമാന സ്വഭാവമുള്ള തമിഴ്ഗണ്‍ എന്ന് ടോറന്റ് ഗ്രൂപ്പിന്റെ അഡ്മിനെയാണെന്ന് കവര്‍ 360 ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധി തമിഴ്- മലയാളം ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പുറത്തുവിട്ടതിനെ തുടര്‍ന്ന് മാസങ്ങളായി പൊലീസ് അന്വേഷണത്തിലായിരുന്നു.


Also read 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍


റിലീസ് ചെയ്യാന്‍ ഇരിക്കുന്ന സിനിമകളുടെ വ്യാജ പതിപ്പ പ്രചരിപ്പിക്കുമെന്ന് മുന്‍കൂട്ടി സംവിധായകനെയും നിര്‍മാതാക്കളെയും വെല്ലുവിളിച്ചുകൊണ്ടാണ് സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാറ്.

നടനും  തമിഴ് സിനിമാ നിര്‍മ്മാണ കൌണ്‍സില്‍ (TPFC) പ്രസിഡന്റുമായ വിശാലിന്റെ പുതിയ സിനിമയായ തുപ്പരിവാളനേയും ഇത്തരത്തില്‍ ചോര്‍ത്തുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നു.വ്യാജ സിനിമകള്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്ന ആളാണ് വിശാല്‍ സമാന്തരമായി നിരവധി റെയ്ഡുകളിലൂടെ നിരവധി വ്യാജ സി.ഡികള്‍ വിശാലും സംഘവും പിടിച്ചെടുത്തിരുന്നു.