Categories

തമിഴ് കവി ജയപാലന്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

jayapalan

കൊളംബോ: വിസാ നിയമം ലംഘിച്ചെന്നാരോപിച്ച്  പ്രശസ്ത തമിഴ് കവിയും നടനുമായ വി.ഐ.എസ് ജയപാലിനെ ശ്രീലങ്കയില്‍ അറസ്റ്റ് ചെയ്തു. വടക്കന്‍ ശീലങ്കയിലെ മാങ്കുളത്തു നിന്നുമാണ് ജയപാലിനെ അറസ്റ്റ് ചെയ്തത്.

ടൂറിസ്റ്റ് വിസയില്‍ നാട്ടിലെത്തിയ ഇയാളെ ജാഫ്‌നയില്‍ സെമിനാറില്‍ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്തതെന്ന്  പോലീസ് വക്താവ് അജിത് റൊഹാന അറിയിച്ചു. സാമൂഹിക സ്പര്‍ദ്ധ വളര്‍ത്താനായി സംഘടിപ്പിച്ച സെമിനാറായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

അന്യരാജത്ത് വസിക്കുന്ന തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ എവിടെയും സന്ദര്‍ശിക്കാമെന്നും എന്നാല്‍ രാജ്യത്തെ സമാധാവും സാധാരണ ജീവിതവും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് വക്താവ് വ്യക്തമാക്കി.

ശ്രീലങ്കയിലെ പ്രമുഖ തമിഴ് കവിയായ ജയപാല്‍ നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയായ ആടുകളത്തിലെ അഭിനയത്തിന് ദേശിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജാഫ്‌നയിലാണ് ജനിച്ചതെങ്കിലും നോര്‍വ്വെയിലെ ഓസ്ലോയിലാണ് ജയപാലന്‍ താമസിക്കുന്നത്.