ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സെക്രട്ടറിതല ചര്‍ച്ചക്ക് തയ്യാറാണെന്ന് തമിഴ്‌നാട് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഈ മാസം 15നോ 16നോ ചര്‍ച്ച നടത്താമെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ നിലപാട് കേന്ദ്ര ജലവിഭവ സെക്രട്ടറി കേരളത്തെ അറിയിച്ചു.

നേരത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് അത് അനൗപചാരിക ചര്‍ച്ചയായതിനാലായിരുന്നെന്നും പിന്മാറിയതായിരുന്നില്ലെന്നും അസൗകര്യം മൂലം മാറ്റിവെച്ചതാണെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

Subscribe Us:

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ കൂടി പരിഗണിക്കണമെന്ന വിമര്‍ശനം ജയലളിത സര്‍ക്കാരിനെതിരെ ചില കക്ഷികള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാട് ഇപ്പോള്‍ വിട്ടുവീഴ്ചയ് ക്കു തയ്യാറായിരിക്കുന്നത്.

ഇതിനിടെ സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഡാം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമിതി അംഗങ്ങളായ സി.ഡി തട്ടേല്‍, ജി.കെ മേത്ത എന്നിവരാണ് സന്ദര്‍ശനം നടത്തുക.

അതേസമയം, സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഡാം സന്ദര്‍ശിക്കുമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെ വാദം കേള്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Malayalam News
Kerala News in English