എഡിറ്റര്‍
എഡിറ്റര്‍
‘താങ്കള്‍ 16 വര്‍ഷം മുമ്പ് മരിച്ചു’ ജോലി സ്ഥിരപ്പെടാത്തതിന്റെ കാരണം അന്വേഷിച്ച താല്‍ക്കാരിക ജീവനക്കാരന് പഞ്ചായത്തില്‍ നിന്നുലഭിച്ച മറുപടി
എഡിറ്റര്‍
Friday 19th May 2017 12:54pm


കോയമ്പത്തൂര്‍: ജോലി സ്ഥിരപ്പെടാത്തതിന്റെ കാരണം അന്വേഷിച്ച പഞ്ചായത്ത് താല്‍ക്കാലിക ജീവനക്കാരനോട് 16വര്‍ഷം മുമ്പ് താങ്കള്‍ മരണപ്പെട്ടതുകൊണ്ടാണെന്ന് ഓഫീസറുടെ മറുപടി. തുടര്‍ന്ന് 16 വര്‍ഷം മുമ്പ് മരിച്ചതിന്റെ രേഖകളും എടുത്തുകാട്ടി.

കോയമ്പത്തൂരിലെ ഗൂഡല്ലൂര്‍ സ്വദേശി എം അറുമുഖനാണ് ഇത്തരമൊരു അവസ്ഥവന്നത്. 1998 മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന അറുമുഖന്‍ 2001ല്‍ സ്ഥിരപ്പെടേണ്ടതായിരുന്നു. എന്നാല്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇയാള്‍ 2001 ഏപ്രിലില്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് 10 ദിവസം അവധിയെടുക്കേണ്ടി വന്നു.


Don’t Miss: ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്


ഇതിനിടയില്‍ അറുമുഖന്‍ അടക്കം സ്ഥിരപ്പെടേണ്ട 12 പേരുടെ പട്ടിക അസിസ്റ്റന്റ് പഞ്ചായത്ത് ഡയറക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും പട്ടികയില്‍ അറുമുഖന്‍ മരണപ്പെട്ടതായിട്ടാണ് കാണിച്ചത്.

‘പഞ്ചായത്ത് എടുത്ത തീരുമാന പ്രകാരം സ്ഥിരപ്പെടുത്തേണ്ട 12 താല്‍ക്കാലിക ജീവനക്കാരില്‍ അറുമുഖന്‍ എന്നൊരാളുണ്ട്. എന്നാല്‍ അദ്ദേഹം ജോലിക്കിടെ മരണപ്പെട്ടു എന്നാണ് അറിയിക്കാനുള്ളത്.’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം 19 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി തുടരുന്നതിനിടയില്‍ കഴിഞ്ഞദിവസം സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് അറുമുഖന്‍ തന്റെ മരണ സര്‍ട്ടിഫിക്കറ്റ് കാണുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് അറുമുഖനും ഒരുകൂട്ടം പ്രവര്‍ത്തകരും ജില്ലാ കലക്ടറുടെ ഓഫീസില്‍ പ്രതിഷേധ പ്രകടനം നടത്തി.

Advertisement