എഡിറ്റര്‍
എഡിറ്റര്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റിന് സാധ്യത
എഡിറ്റര്‍
Tuesday 30th October 2012 9:23am

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും ജാഗ്രതാ നിര്‍ദേശം. അടുത്ത 12 മണിക്കൂറിനുള്ളില്‍ നാഗപട്ടണത്തിനും നെല്ലൂരിനുമിടയില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Ads By Google

തമിഴ്‌നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകുന്നത് വിലക്കിയിരിക്കുകയാണ്. കൂടാതെ സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്.

ആന്ധ്രാ പ്രദേശിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദം ഉള്ളത്.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള നിര്‍ദേശവും അധികൃതര്‍ നല്‍കിയിരിക്കുകയാണ്. നെല്ലൂര്‍, ഓങ്കോള്‍, പ്രകാശം ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Advertisement