എഡിറ്റര്‍
എഡിറ്റര്‍
ഭൂമിയിലെ ഒരു ശക്തിക്കും എ.ഐ.എ.ഡി.എം.കെയെ വിഭജിക്കാനാവില്ല: ശശികല
എഡിറ്റര്‍
Wednesday 8th February 2017 1:27pm

 

sasikalaചെന്നൈ: ഭൂമിയിലെ ഒരു ശക്തിക്കും അണ്ണാ ഡി.എം.കെയെ വിഭജിക്കാനാവില്ലെന്ന് പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പാര്‍ട്ടിയെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്നും ശശികല പറഞ്ഞു. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആവില്ല. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പനീര്‍ശെല്‍വമാണ് നിര്‍ദേശച്ചത്. ഈ നിര്‍ദേശം വന്ന് 48 മണിക്കൂറിനകം എന്ത് സംഭവമാണ് നടന്നതെന്നും ശശികല ചോദിക്കുന്നു.

ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരമാണ്. അമ്മ കാണിച്ചവഴിയെ പാര്‍ട്ടിയെ നയിക്കുമെന്നും ശശികല പറഞ്ഞു.


Must Read:സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം 


പനീര്‍ശെല്‍വത്തെ താന്‍ രാജിവെപ്പിച്ചിട്ടില്ല. പാര്‍ട്ടി കെട്ടുറപ്പോടെ തന്നെ നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

131 എം.എല്‍.എമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതായി ശശികല പക്ഷം അറിയിച്ചു. പനീര്‍ശെല്‍വം അടക്കം മൂന്ന് എം.എല്‍.എമാരാണ് യോഗത്തില്‍ നിന്നു വിട്ടുനിന്നത്.
തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് എ.ഐ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

Advertisement