Categories

Headlines

ത­മി­ഴ്‌­നാ­ട്ടില്‍ ക്ഷേ­ത്ര­ങ്ങ­ളില്‍ ആ­ന­ക­ളുടെ അ­നു­ഗ്ര­ഹ ചട­ങ്ങ് നി­രോ­ധി­ക്കുന്നു

ചെന്നൈ: ത­മി­ഴ്‌­നാ­ട്ടിലെ ക്ഷേ­ത്ര­ങ്ങ­ളില്‍ തീര്‍­ഥാ­ടക­രെ അ­നു­ഗ്രഹി­ക്കാന്‍ ഇ­നി ഗ­ജ­വീ­രന്‍­മാ­രെ കി­ട്ടില്ല. തൊ­ഴാന്‍ വ­രു­ന്ന ഭ­ക്ത­ജ­ന­ങ്ങ­ളെ ആ­ന­ക­ളെ­കൊ­ണ്ട് അ­നു­ഗ്ര­ഹി­ക്കു­ന്ന സ­മ്പ്ര­ദാ­യം ത­മി­ഴ്‌നാ­ട് സര്‍­ക്കാര്‍ നി­രേ­ാധി­ക്കുന്നു.

ഭ­ക്ത­ജ­നങ്ങ­ളെ അ­നു­ഗ്ര­ഹി­ക്കു­ന്ന­തി­നു­വേ­ണ്ടി ആനക­ളെ ഉ­പദ്രവി­ക്കു­ന്നു­വെ­ന്നു കാ­ണി­ച്ച് വ­ന്യ­ജീ­വി ഉ­ദ്യോ­ഗ­സ്ഥര്‍ ക്ഷേ­ത്ര ഭാ­ര­വാ­ഹി­കള്‍­ക്ക് നോ­ട്ടീ­സ് നല്‍കി.
മ­നു­ഷ്യ­രെ പോ­ലെ ആ­ന­കള്‍­ക്ക് ക്ഷ­യം, ആ­സ്­ത­മ എ­ന്നീ രോ­ഗ­ങ്ങള്‍ വ­രു­മെന്നും അ­തൊ­ക്കെ തീര്‍­ത്ഥാ­ട­കര്‍ക്കും പ­ക­രു­മെ­ന്നും ഉ­ദ്യോ­ഗ­സ്ഥര്‍ പ­റഞ്ഞു.

ക്ഷേ­ത്ര­ങ്ങ­ളു­ടെ ന­ട­ത്തി­പ്പു നി­യ­ന്ത്രി­ക്കു­ന്ന വ­കു­പ്പി­നാണ് വൈല്‍­ഡ് ലൈ­ഫ് വാര്‍­ഡന്‍ ആര്‍ സു­ന്ദ­ര­രാ­ജു നോ­ട്ടീ­സ് നല്‍­കി­യത്. ആ­ന­കള്‍­ക്കു മേ­ലു­ള്ള സ­മ്മര്‍­ദ്ധ­ത്തിനും നി­രോധ­നം കൊ­ണ്ട് അ­യ­വു­വ­രും. ത­മി­ഴ്‌­നാ­ട്ടില്‍ ആ­ന­കള്‍­ക്ക ഒ­രു­മാസ­ത്തെ റി­ലീ­ഫ് ക്യാംപും ന­ട­ത്തു­ന്ന­താ­യി അ­ദ്ദേ­ഹം പ­റഞ്ഞു. നി­ല­ഗി­രി­യി­ലെ മ­ധു­മ­ല കാ­ടു­ക­ളി­ലാ­യി­രിക്കും റി­ലീ­ഫ് ക്യാംപ്. ക­ഴി­ഞ്ഞ ഏ­ഴു­വര്‍­ഷ­മാ­യി ആ ക്യാം­പ് ന­ട­ത്തു­ക­യാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. കോണ്‍­ക്രീ­റ്റ് നി­ല­ത്ത് ആ­നക­ളെ നിര്‍­ത്ത­രു­തെന്നും വ­ന്യ­ജീ­വി വ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥര്‍ മു­ന്ന­റി­യി­പ്പു നല്‍­കി­യി­ട്ടു­ണ്ട്.

നി­രോ­ധ­ന­ത്തെ­കു­റി­ച്ചു പഠി­ക്കു­ക­യാ­ണെ­ന്നും, ചട­ങ്ങ് നിര്‍­ത്തുന്ന­ത് ഭ­ക്ത­ജ­ന­ങ്ങ­ളു­ടെ വി­കാ­രങ്ങ­ളെ മു­റി­പ്പെ­ടു­ത്തു­മെന്നും ക്ഷേ­ത്ര സ­മി­തി­ വ­കു­പ്പ് പ­റഞ്ഞു. എ­ന്നാല്‍ നി­രോ­ധ­ന­ത്തില്‍ പ്ര­തിഷേ­ധി­ച്ച് ഹി­ന്ദു ഭ­ക്ത­സ­ഭ രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ