എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം മൂത്രം കുടിച്ചും വിസര്‍ജ്ജ്യം ഭക്ഷിച്ചും സമരം ശക്തമാക്കാനൊരുങ്ങി തമിഴ്‌നാട് കര്‍ഷകര്‍
എഡിറ്റര്‍
Friday 21st April 2017 7:36pm

 

ന്യൂദല്‍ഹി: സ്വന്തം മൂത്രം കുടിച്ചും വിസര്‍ജ്ജ്യം ഭക്ഷിച്ചും സമരം ശക്തമാക്കാന്‍ തീരുമാനിച്ച് ദല്‍ഹിയില്‍ സമരം നടത്തുന്ന തമിഴ്‌നാട് കര്‍ഷകകരുടെ തീരുമാനം. ദല്‍ഹി ജന്തര്‍ മന്ദിറില്‍ സമരം നടത്തുന്ന കര്‍ഷകരാണ് സര്‍ക്കാരിന്റെ പ്രതികരണം അറിയുന്നത് വരെ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


Also read ‘സെല്‍ഫി എടുത്ത് സമയം കളയരുത്’ ; ഉദ്യാഗസ്ഥര്‍ ആത്മ പ്രശംസക്കായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് മോദി 


സര്‍ക്കാരിന്റെ നടപടി അറിയുവാനായ് കാത്തിരിക്കുകയാണെന്നും തീരുമനാം ആകാത്തപക്ഷം ശനിയാഴ്ച മൂത്രം കുടിക്കുമെന്നും എന്നിട്ടപും സര്‍ക്കാര്‍ ഫലപ്രദമായ് ഇടപെടുന്നില്ലെങ്കില്‍ ഞായറാഴ്ച വിസര്‍ജ്ജ്യം ഭക്ഷിക്കുമെന്നുമാണ് സമരക്കാര്‍ പറയുന്നത്. കഴിഞ്ഞ 38 ദിവസമായ് ദല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ സമര രീതിയില്‍ മാറ്റം വരുത്തി ശക്തമായ് സമരം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും പ്രതിഷേധിച്ച് കര്‍ഷകര്‍ എലിയേയും പാമ്പിനേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും സമര രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു എന്നിട്ടും സര്‍ക്കാരില്‍ നിന്ന അനുകൂല നടപടി ഇല്ലാത്തതിനാലാണ് വിസര്‍ജ്ജ്യം ഭക്ഷിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

ബോട്ടിലുകളില്‍ ശേഖരിച്ച മൂത്രം കയ്യില്‍ പിടിച്ചു കൊണ്ടാണ് കര്‍ഷകര്‍ ഇപ്പോള്‍ സമര രംഗത്തുള്ളത്. തമിഴ്നാട്ടില്‍ കുടിവെള്ളം പോലും കിട്ടാനില്ലെന്നും പ്രധാനമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ് അത് കൊണ്ട് തങ്ങളുടെ ദാഹമകറ്റാന്‍ സ്വന്തം മൂത്രം കുടിക്കാന്‍ തയ്യാറാവുകയാണെന്നും കര്‍ഷക സംഘടനാ പ്രതിനിധി പി. അയ്യാക്കണ്ണ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതികരണം അറിയാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് കര്‍ഷക സംഘടന ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ട് ദിവസം കാത്തിരിക്കാന്‍ തീരുമാനിച്ചത്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.

Advertisement