Categories

Headlines

‘സര്‍ക്കാറേ കണ്ണുതുറക്കൂ’; ചത്ത പാമ്പിനെ കടിച്ച് പിടിച്ച് ദല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം (വീഡിയോ)

ന്യൂദല്‍ഹി: ചത്ത പാമ്പിനെ കടിച്ച് പിടിച്ചുള്ള വ്യത്യസ്തമായ പ്രതിഷേധവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍. കടുത്ത വരള്‍ച്ചയും വിളനാശവും കാരണം തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന് അവസാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷകരുടെ പ്രതിഷേധം.

കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. 80 ഓളം കര്‍ഷകരാണ് സമരമുഖത്തുള്ളത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി പിടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസത്തെ ഇവരുടെ പ്രതിഷേധം.


Also Read: ‘വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം എന്റേത് തന്നെ’; അവിശ്വസിനീയം എന്ന് പറഞ്ഞതിലൂടെ ആരോപണം നിഷേധിക്കുകയായിരുന്നുവെന്നും എ.കെ ശശീന്ദ്രന്‍ എം.എല്‍.എ


ഈ രീതിയില്‍ പ്രതിഷേധിച്ചിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് ചത്ത പാമ്പിനെ കടിച്ച് പിടിച്ച് പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. വിള നശിച്ചപ്പോള്‍ എലികളും പാമ്പുകളും മാത്രമേ തങ്ങളുടെ വയലുകളില്‍ അവശേഷിക്കുന്നുള്ളൂവെന്ന് മോദിസര്‍ക്കാറിനെ കാണിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് എന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള കര്‍ഷകനായ പ്രേംകുമാര്‍ ‘ദി ന്യൂസ് മിനുറ്റി’നോട് പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു കര്‍ഷകനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കര്‍ഷകര്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ഇതിനകം മൂന്ന് തവണ കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും കണ്ടു. എന്നാല്‍ കര്‍ഷകരുടെ ആവശ്യത്തില്‍ അനുകൂല നിലപാട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.

വീഡിയോ:



ആരും കാണാതെ ഒരു ക്ലാസ്മുറിക്കുപിന്നിലെ മതിലിന്റെ ഓരം പറ്റി ആ കത്തു തുറന്നു അതില്‍ ആ മഹത്തായ , ഭംഗിയേറിയ കയ്യൊപ്പ് ‘ടെണ്ടുല്‍ക്കര്‍’; സച്ചിന്റെ ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കു വച്ച് നിപിന്റെ പിറന്നാള്‍ ആശംസ

കോഴിക്കോട്: ഏപ്രില്‍ 24, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്ന് ഉത്സവ ദിനമാണ്. തങ്ങളുടെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മ ദിനമാണിന്ന്. ലോകമെങ്ങും സച്ചിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയ ഇന്ന് കേരളത്തില്‍ നിന്നുമൊരു രസകരമായ ആശംസയും സച്ചിനെ തേടിയെത്തി. സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളിലൂടെ ശ്രദ്ധേയനായ നിപിന്‍ നാരായണന്‍ എന്ന നീനയുടെ പിറന്നാള്‍ സന്ദേശ