എഡിറ്റര്‍
എഡിറ്റര്‍
‘ഇത് മാതൃകാപരമായ തീരുമാനം’: മുരുകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയ പിണറായി വിജയനെ അഭിനന്ദിച്ച് വൈക്കോ
എഡിറ്റര്‍
Friday 18th August 2017 1:29pm

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സകിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ കേരളസര്‍ക്കാറിന് നന്ദി അറിയിച്ച് എം.ഡി.എം.കെ നേതാവ് വൈക്കോ. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് വൈക്കോ നന്ദി അറിയിച്ചത്.

കേരളസര്‍ക്കാറിന്റേത് മാതൃകാപരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മുരുകുന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മുരുകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്.


Also Read: കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബി.ജെ.പിയോട് റിപ്പബ്ലിക് ടി.വിയില്‍ ഹിന്ദുമഹാസഭാ നേതാവ്


മുഴുവന്‍ പണവും ഒരുമിച്ച് നല്‍കുന്നതിനു പകരം പത്തുലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ കുടുംബത്തിന് ലക്ഷ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ മരിക്കുന്നത്. മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ദമ്പതികളുടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്തതിനെ തുടര്‍ന്ന് മുരുകന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറഞ്ഞിരുന്നു.

Advertisement