ചെന്നൈ: തമിഴ് സിനിമാസംവിധായകനും ‘നം തമിഴര്‍ ഇയ്യകം’ സംഘടനയുടെ നേതാവുമായ സീമാനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സീമാനെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

തമിഴ് മീന്‍പിടുത്തക്കാര്‍ക്കുനേരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് സീമാന്‍ പ്രകോപനമരമായ പ്രസംഗം നടത്തിയത്. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് സീമാനെ കസ്റ്റഡിയിസലെടുത്തിരിക്കുന്നത്.