എഡിറ്റര്‍
എഡിറ്റര്‍
തുപ്പാക്കി കോപ്പിയടിയല്ലെന്ന് സംവിധായകന്‍
എഡിറ്റര്‍
Wednesday 14th November 2012 12:10pm

ഇന്നലെ പുറത്തിറങ്ങിയ വിജയ്‌യുടെ ദീപാവലി ചിത്രം തുപ്പാക്കി കോപ്പിയടിയല്ലെന്ന്  സംവിധായകന്‍ എ.ആര്‍.മുരുഗദോസ്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം പുതിയ വിവാദത്തിലേക്ക് വഴുതി വീണതോടെയാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്.

Ads By Google

‘ 1980 കളിലും 90 കളിലും ഇറങ്ങിയ രജനീകാന്ത് ചിത്രങ്ങള്‍ പോലെയാണ് തുപ്പാക്കി. വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. ഇത് ഒരു ഹോളിവുഡ് ചിത്രത്തിന്റേയും കോപ്പിയടിയല്ല.’ മുരുഗദോസ് പറയുന്നു.

1500 തിയേറ്ററുകളിലാണ് തുപ്പാക്കി ഇന്നലെ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ആദ്യദിനം തന്നെ ചിത്രത്തിന് ലഭിച്ചത്. ഹാരിസ് ജയരാജിന്റെ സംഗീതവും ഏറെ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ചിത്രത്തില്‍ വിജയിയും കാജല്‍ അഗര്‍വാളും അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും മുരുഗദോസ് പറയുന്നു.

ചിത്രത്തിലെ ചില പോസ്റ്ററുകളാണ് ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണമയുരാന്‍ കാരണമായി സംവിധായകന്‍ പറയുന്നത്.

വിജയ് കാജല്‍ അഗര്‍വാളിനെ ഉയര്‍ത്തുന്ന പോസ്റ്റര്‍ റിച്ചാര്‍ഡ് ഗീറിന്റെ ഇംഗ്ലീഷ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍ ഇത് വെറും യാദൃശ്ചികം മാത്രമാണെന്നും പോസ്റ്ററില്‍ മാത്രമേ ഈ സാമ്യം ഉള്ളൂവെന്നും മുരുഗദോസ് പറയുന്നു.

Advertisement