എഡിറ്റര്‍
എഡിറ്റര്‍
കൊലവെറി കമ്പോസര്‍ അനിരുദ്ധ് നിയമക്കുരുക്കില്‍
എഡിറ്റര്‍
Tuesday 14th January 2014 11:13pm

anirudh

തമിഴ് സിനിമാ രംഗത്തെ പ്രശസ്ത യുവ കമ്പോസര്‍ അനിരുദ്ധ് നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്ന് വാര്‍ത്ത.

പുതിയ തമിഴ് ചിത്രത്തിന് കമ്പോസ് ചെയ്യാന്‍ കരാറൊപ്പിട്ട് പൈസ വാങ്ങിയ അനിരുദ്ധ് ഒടുവില്‍ പിന്‍മാറിയെന്ന് കാണിച്ചാണ് നിര്‍മ്മാതാവ് അനിരുദ്ധിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ദുല്‍ഖറും നസ്‌റിയയും നായികാ നായകന്‍മാരാകുന്ന വായ മൂടി പേസവും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വരുണ്‍ മണിയനാണ് അനിരുദ്ധിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് വരുണ്‍ മണിയന്‍ പരാതി നല്‍കിയിരിക്കുന്നത്. അനിരുദ്ധ് ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്യുന്നതിനായി 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും പിന്നീട് വിസ്സമ്മതിച്ചുവെന്നുമാണ് പരാതി.

ചിത്രത്തില്‍ അനിരുദ്ധിന് പകരം ഷോണ്‍ രാഘവേന്ദ്രയാകും സംഗീത സംവിധാനം നിര്‍വ്വഹിക്കുക. തമിഴ് സിനിമാ രംഗത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധക ഹൃദയങ്ങളില്‍ കയറിപ്പറ്റിയ യുവ സംഗീത സംവിധായകനാണ് അനിരുദ്ധ്.

Advertisement