മലയാളത്തിലാകെ ഒരു പടമേ ഇറങ്ങിയുള്ളൂ അപ്പോഴേക്കും തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നുമൊക്കെ ഓഫര്‍ വരാന്‍ തുടങ്ങിയെന്നു നടന്മാരും നടിമാരും വീമ്പിളക്കുന്നത് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴതാ ഒരാള്‍ പറയുന്നു മലയാളത്തില്‍ അഭിനയിക്കുന്നതിന് മുമ്പേ തന്നെ കോളീവുഡ് വിളിച്ചിട്ടുണ്ടെന്ന്. പറയുന്നത് മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാനാണ്.

വിളി പണ്ടേ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ദുല്‍കര്‍ തമിഴില്‍ അഭിനയിക്കുന്നത്. ഒരു കംപ്ലീറ്റ് കൊമേഴ്‌സ്യല്‍ ഫിലിം എന്നാണ് തന്റെ ആദ്യ കോളീവുഡ് സിനിമയെ കുറിച്ചുള്ള സല്‍മാന്റെ പ്രതികരണം. തമിഴിലെ വലിയ ലോകം സല്‍മാനെ അമ്പരപ്പിച്ചു കളഞ്ഞത്രേ.

ദുല്‍കര്‍ നായകനാകുന്ന ഉസ്താദ് ഹോട്ടല്‍ റിലീസിങ്ങിന് തയ്യാറായി നില്‍ക്കുകയാണ്. ദുല്‍കറിന്റെ രണ്ടാമത്തെ മലയാളം ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടല്‍. നിത്യ മേനോനാണ് ചിത്രത്തിലെ നായിക.