hot swetha and sreejith in rathinirvedamമലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന രതിച്ചേച്ചി കോളിവുഡിലേക്കും. ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായ രതിനിര്‍വേദം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

എസ്.വി.ആര്‍ മീഡിയ പ്രവറ്റ് ലിമിറ്റഡാണ് ചിത്രം മൊഴിമാറ്റുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ശ്വേതാമേനോനും ശ്രീജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രതിനിര്‍വേദം ടി.കെ രാജീവ്കുമാറാണ് സംവിധാനം ചെയ്തത്. ചിത്രം ഇതിനകം തന്നെ 3, 85,00,000 രൂപയുടെ കലക്ഷന്‍ നേടിക്കഴിഞ്ഞു.

1978ല്‍ അനുഗ്രഹീത സംവിധായകന്‍ ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കിയത് ടി.കെ രാജീവ് കുമാറാണ്. റീമേക്കുകളുടെ നിര്‍മാതാവ് എന്ന് വിശേഷിപ്പിക്കാവുന്ന സുരേഷ്‌കുമാറാണ് പുതിയ രതിനിര്‍വേദം നിര്‍മിച്ചത്.

തന്നെക്കാള്‍ പ്രായംകൂടിയ സ്ത്രീയില്‍ ആകൃഷ്ടനായ ഒരു കൗമാരക്കാരന്റെ കഥ പറയുകയാണ് ചിത്രം. പുതിയ ചിത്രത്തിന്റെ ദൃശ്യഭംഗി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ചിത്രം കോളിവുഡിന്റെയും ടോളിവുഡിന്റെയും മനംകവരുമെന്നാണ് എസ്.വി.ആറിന്റെ പ്രതീക്ഷ.