ചെന്നൈ: തമിഴ്‌സിനിമയിലെ ഹാസ്യനടന്‍ എസ് എസ് ചന്ദ്രന്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തഞ്ചാവൂരില്‍വെച്ചായിരുന്നു അന്ത്യം. 80 ലധികം സിനിമകളില്‍ ചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

എ ഡി എം കെയുടെ പ്രവര്‍ത്തകന്‍ കൂടിയായ ചന്ദ്രന്‍ 2001-07 കാലഘട്ടത്തില്‍ രാജ്യസഭാ എം പിയുമായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ദയാനിധി മാരനെതിരേ മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.