എഡിറ്റര്‍
എഡിറ്റര്‍
തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 15th June 2013 4:23pm

manivannan

ചെന്നൈ:  പ്രശസ്ത തമിഴ് നടന്‍ മണിവണ്ണന്‍(59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് നേശപ്പാക്കത്തെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. വിവിധ ഭാഷകളിലായി നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനയം കൂടാതെ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മണിവണ്ണന്‍ അമ്പോതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഹാസ്യനടനായും സ്വഭാവ നടനായും അഭിനയിച്ച മണിവണ്ണന്‍ വില്ലന്‍ വേഷങ്ങളിലും തിളങ്ങി.

Ads By Google

സിനിമയില്‍ സംഭാഷണം എഴുതിക്കൊണ്ടാണ് പ്രവേശനം. ടിക് ടിക്, കാതല്‍ ഓവിയം എന്നീ ചിത്രങ്ങളിലെ സംഭാഷണം മണിവണ്ണനാണ് നിര്‍വഹിച്ചത്. സത്യരാജ് നായകനായ നാഗരാജ ചോളന്‍ എം.എ എം.എല്‍.എ ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

പുതു മനിതന്‍ , ചിന്നതമ്പി പെരിയ തമ്പി, ജല്ലിക്കെട്ട് എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement