എഡിറ്റര്‍
എഡിറ്റര്‍
നടന്‍ ചിട്ടിബാബു അന്തരിച്ചു
എഡിറ്റര്‍
Friday 8th November 2013 11:42pm

chittibabu

ചന്നൈ: തമിഴ് ഹാസ്യ നടന്‍ ചിട്ടി ബാബു(49) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അമിത പ്രമേഹത്തെതുടര്‍ന്ന് അബോധാവസ്തയിലായ ബാബുവിനെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ ബാബു ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ചാനല്‍ അവതാരകനായി മിനി സ്‌ക്രീനിലൂടെയായിരുന്നു ബാബു അഭിനയ ജീവിതം തുടങ്ങിയത്. 2002ലാണ് ബിഗ് സ്‌കീനില്‍ ആദ്യമായി മുഖം കാണിക്കുന്നത്.

ആ വര്‍ഷം പുറത്തിറങ്ങിയ തമിഴ് സിനിമ ഫൈവ് സ്റ്റാറാണ് ആദ്യ സിനിമ. ദൂള്‍, ശിവകാശി, ബോയിസ് , ഒട്രാന്‍ എന്നിങ്ങനെ അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മദ ഗദ രാജയാണ് അവസാനം അഭിനയിച്ച് ചിത്രം. ഈ സിനിമ ഇത് വരെ റിലീസ് ചെയ്തിട്ടില്ല.

Advertisement