മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ താരം വിരാട് കോഹ്‌ലിയും കോളിവുഡ് സുന്ദരി തമന്നയും പരസ്യചിത്രത്തില്‍ ഒന്നിക്കുന്നു. പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ സെല്‍കോണിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

Ads By Google

Subscribe Us:

60 സെക്കന്റ് നീളുന്ന പരസ്യചിത്രം സംവിധാനം ചെയ്യുന്നത് ടോളിവുഡ് ഡയറക്ടര്‍ ത്രിവിക്രം ശ്രീനിവാസാണ്. ശ്രീനിവാസ് നേരത്തേ മഹേന്ദ്രസിംഗ് ധോണിയെ ഉള്‍പ്പെടുത്തി പരസ്യ ചിത്രം നിര്‍മിച്ചിരുന്നു.

തമന്നയും കോഹ്‌ലിയും ഒന്നിക്കുന്ന പരസ്യചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിലാണ് നടക്കുകയെന്നാണ് അറിയുന്നത്. ക്രിക്കറ്റിലെ യൂത്ത് ഐക്കണായ കോഹ്‌ലിയുടെ സാന്നിധ്യവും തമിഴിലെ തമന്നയുടെ ആരാധകരുടെ എണ്ണവുമാണ് ബ്രാന്റിനായി ഇരുവരെയും ഒന്നിപ്പിക്കാന്‍ തയ്യാറായതിന് പിന്നില്‍ എന്നാണ് അറിയുന്നത്.

തമന്ന ഇപ്പോള്‍ ഹിമ്മത്ത് വാലയുടെ റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഷൂട്ടിങ്ങിന് ശേഷമാവും തമന്ന പരസ്യചിത്രത്തില്‍ വേഷമിടുകയെന്ന് തമന്നയുടെ അച്ഛന്‍ അറിയിച്ചു.