19911

റിയാദ്: തൊഴില്‍വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ഇനി എന്തെങ്കിലും പരാതിയോ സംശയമോ ഉണ്ടെങ്കില്‍ വിഷമിക്കേണ്ട,അത് പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിലെ ഉന്നതരുമായി വീഡിയോ കോള്‍ വഴി ഇനി മുതല്‍ നേരിട്ട് ബന്ധപ്പെടാം. തൊഴില്‍ മന്ത്രിയുമായി വരെ വീഡിയോ കോള്‍വഴി നേരിട്ട് പരാതി പറയുകയും ചെയ്യാം.

സൗദി തൊഴില്‍ മന്ത്രാലയമാണ് ഈ പുതിയ സംവിധാനവുമായി രംഗത്തെത്തിയത്. തൊഴില്‍രംഗത്തെ പ്രശ്‌നങ്ങളും പരാതികളും തൊഴില്‍മന്ത്രാലയത്തിലെ ഉന്നതര്‍ തന്നെ ഇടപെട്ട് നേരിട്ട് പരിഹരിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. മന്ത്രാലയത്തിലെ ടെക്‌നിക്കല്‍സ്റ്റാഫുകള്‍ അടങ്ങിയ സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

തൊഴിലാളികളുമായി സംസാരിക്കാന്‍ താന്‍ സമയം നീക്കിവെക്കാന്‍ തയ്യാറാണെന്നും തൊഴില്‍മന്ത്രിയും അറിയിച്ചിട്ടുണ്ട്. സൗദിയിലെ ഏത് പ്രദേശത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും വീഡിയോകോള്‍ സംവിധാനം ഉപയോഗപ്പെടുത്താം.

മികച്ച പ്രതികരണം തന്നെ പുതിയ പദ്ധതിക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തൊഴിലാളികളും പ്രശ്‌നങ്ങളും പരാതികളും ഒരുപരിധിവരെ ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സൗദി തൊഴില്‍മന്ത്രാലയം അറിയിച്ചു. വെബ്‌സൈറ്റ് വഴിയോ മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ തൊഴിലാളികള്‍ക്ക് പരാതികള്‍ ഉന്നയിക്കാം. ബന്ധപ്പെടേണ്ട അഡ്രസ് @mol_care or ഫോണ്‍:.19911.