എഡിറ്റര്‍
എഡിറ്റര്‍
സംസാരിക്കൂ പണിയെടുക്കൂ..!
എഡിറ്റര്‍
Tuesday 18th March 2014 11:33am

‘നാവടക്കൂ, പണിയെടുക്കൂ”. നിശബ്ദ അടിയന്തിരാവസ്ഥയുടെ നിലവിലെ സാമൂഹിക ക്രമത്തില്‍ പൗരസമൂഹം പരസ്പരം സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. തൃശൂരിലെ സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങളെ നിശബ്ദമാക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍. എന്നാല്‍
നിര്‍ഭാഗ്യകരം എന്ന് പറയട്ടെ ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.


talk-and-work-2

line

എസ്സേയ്‌സ്‌ / കെ.പി ശശി

line

എന്തുകൊണ്ടാണ് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും മദ്യവും മയക്കുമരുന്നും ഒഴുകുന്ന അപകടകരമായ സ്ഥലങ്ങളാണെന്ന് മാധ്യമങ്ങളിലൂടെ വരച്ച് കാണിക്കാന്‍ പോലീസ് ശ്രമിക്കുന്നത് ?.

കേരളത്തില്‍ മറ്റിടങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ അപ്പുറം അമിതമായ ഒരു പെരുമാറ്റവും നിങ്ങള്‍ക്കവിടെ കാണാനാവില്ല.

സംഗീത നാടക അക്കാദമിയ്ക്കടുത്തായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലര്‍ മാത്രമേയുള്ളു. പുരുഷ മേധാവിത്വ സമൂഹത്തില്‍ നിന്ന് ഒരുപാടൊന്നും സാമൂഹിക ചുമതലകളെപ്പറ്റി കേള്‍ക്കാതെ സ്ത്രീകള്‍ക്ക് പോലും പോകാന്‍ പറ്റുന്ന തൃശൂരിലെ വളരെ ചുരുക്കം ബിയര്‍ പാര്‍ലറുകളിലൊന്നാണിത്.പല മലയാളി സാഹിത്യകാരന്‍മാരും ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും കേരള സാഹിത്യ അക്കാദമിയ്ക്കരികില്‍ ഒരു ബിയര്‍ പാര്‍ലറുമില്ലkerala-sahithya

ഇത്തരത്തിലുള്ള സാഹിത്യപരവും സാംസ്‌കാരികപരവുമായ സ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളാണ് അവ പൊതുജനങ്ങളുടേതാണെന്ന് പരാമര്‍ശിക്കാവുന്നതുമാണ്.
സാങ്കേതികപരമായി ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവര്‍ പൊതുജനങ്ങളുടെ സംരക്ഷകരാണ്. ഇത്തരം സ്ഥാപനങ്ങള്‍ പണിതതും നിലനിര്‍ത്തിപ്പോരുന്നതും പൊതുജനങ്ങളില്‍ നിന്നുള്ള ടാക്‌സില്‍ നിന്നാണെന്നിരിക്കുന്നിടത്തോളം പൗരസമൂഹത്തിന് ഈ സ്ഥാപനങ്ങളുടെ പരിസരത്തേയ്ക്കുള്ള വരവിനെ നിേഷധിക്കാനാവില്ല.

ഈ പരിസരത്ത് വച്ചാണ് തൃശൂരിലെ ഒരു പറ്റം യുവാക്കള്‍ തങ്ങളുടെ ചര്‍ച്ചകള്‍ക്ക് വേദിയാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും നിലവിലെ അവസ്ഥയില്‍ അവരുടെ ചര്‍ച്ചകളേറെയും രാജ്യത്തിന്റെ അടിച്ചമര്‍ത്തലിനെക്കുറിച്ചും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ജനമുന്നേറ്റങ്ങളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഫാസിസത്തെയുമൊക്കെ ചുറ്റിപ്പറ്റിയുള്ളതാകും.

സംഗീതം, സാഹിത്യം, സിനിമ, നാടകം, കവിത എന്നിവയും ചര്‍ച്ചാ വിഷയങ്ങളാകാറുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാണാനുള്ള ആദര്‍ശ സ്ഥലം എന്നിരിക്കെ യാദൃശ്ചികമായി യുവാക്കളുടെ പ്രണയങ്ങള്‍ക്കും ഇവ വേദിയാകാറുണ്ടെന്നത് പറയേണ്ടതില്ലാത്ത കാര്യമാണ്. ഈ യുവാക്കളിലേറെയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമായിരിക്കില്ല. എന്നാല്‍ പ്രശ്‌നബാധിതമായ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തയ്യാറുള്ളവരുമാകും.

ഇത്തരം സാംസ്‌കാരിക സ്ഥാപനങ്ങളുടെ അങ്കണങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തൃശൂരിലെ പോലീസ് സംഘടിത സംവിധാനം കൂടുതല്‍ കൂടുതല്‍ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അടുത്ത കുറച്ച് കാലങ്ങളായി സ്പഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

എന്നിരിക്കിലും ഇപ്പോഴവര്‍ തൃശൂരില്‍ പരോക്ഷമായി വ്യക്തമായ സന്ദേശം അയക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതുസ്ഥലങ്ങളില്‍ വച്ച് സംസാരിക്കരുത്. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിനെതിരെയാകും.

കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ചില സ്ത്രീകളും സ്ത്രീ സംഘടനകളും യാഥാസ്ഥികരായ പുരുഷ ലോബികളുടെ നേതൃത്വത്തില്‍ വളരുന്ന സ്വയം നിയുക്തമായ സദാചാര പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.

1995-97 കാലഘട്ടങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്തെ ഇന്ത്യയുടെ പ്രസിദ്ധ മുദ്രാവാക്യം ഓര്‍ക്കുക. ‘നാവടക്കൂ, പണിയെടുക്കൂ”. നിശബ്ദ അടിയന്തിരാവസ്ഥയുടെ നിലവിലെ സാമൂഹിക ക്രമത്തില്‍ പൗരസമൂഹം പരസ്പരം സംസാരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

തൃശൂരിലെ സാംസ്‌കാരിക രാഷ്ട്രീയ സംവാദങ്ങളെ നിശബ്ദമാക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമങ്ങള്‍. എന്നാല്‍ ഇത്തരം സംവാദങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കുകയാണ്.

പോലീസ് സംഘടിത സംവിധാനത്തെ അസ്വസ്ഥമാക്കുന്ന മറ്റ് ചില കാരണങ്ങളുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശകത്തോളമായി ചില സ്ത്രീകളും സ്ത്രീ സംഘടനകളും യാഥാസ്ഥികരായ പുരുഷ ലോബികളുടെ നേതൃത്വത്തില്‍ വളരുന്ന സ്വയം നിയുക്തമായ സദാചാര പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.

രാത്രിയില്‍ ഒരു പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ അവര്‍ മറ്റൊന്തോ കാര്യത്തിന് വേണ്ടി ഇറങ്ങിയതാണെന്നാവും ഇവരുടെ ചിന്ത.
രാഷ്ട്രീയപ്പാര്‍ട്ടിയിലോ ഒക്കെ അംഗത്വമുണ്ടായേക്കാവുന്ന ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു പറ്റം സദാചാര പോലീസുകള്‍ രാത്രി തങ്ങളുടെ പുരുഷ സുഹൃത്തിനൊപ്പമോ അല്ലാതെയോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രാത്രി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വരെ പ്രശ്‌നങ്ങളുണ്ടാക്കും.

 

അടുത്തപേജില്‍ തുടരുന്നു

Advertisement