തലശ്ശേരി: തലശ്ശേരിക്കടുത്ത പുന്നോലില്‍ റെയില്‍പ്പാളത്തില്‍ ബോംബ് കണ്ടെത്തി. നാല് നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. റെയില്‍പ്പാളത്തിനരികെ കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് ബോംബുകള്‍ കണ്ടെത്തിയ്ത്.

നാലു ബോംബുകള്‍ക്കും പഴക്കമുണ്ടെങ്കിലും സ്‌ഫോടന ശേഷിയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബോബുകള്‍ കണ്ടെത്താനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന കണ്ണൂര്‍- കോഴിക്കോട് റൂട്ടിലെ റെയില്‍ ഗതാഗതം കൂടുതല്‍ പരിശോധനകള്‍ക്ക് പുനസ്ഥാപിച്ചതായി റെയില്‍വ്വേ അറിയിച്ചു.