Administrator
Administrator
കാലം മാറി; താലിബാനും ട്വിറ്ററിനു പിന്നാലെ
Administrator
Sunday 15th May 2011 12:24pm

taliban tweets in englishകാബൂള്‍: ആധുനിക സാങ്കേതിക വിദ്യയെ പടിയടച്ച് പിണ്ഡം വെച്ച ഒരു കാലം താലിബാനുണ്ടായിരുന്നു. ടി.വിയും കമ്പ്യൂട്ടറുമെല്ലാം മതവിരുദ്ധമാണെന്ന് താലിബാന്‍ തീവ്രവാദികള്‍ മുദ്രകുത്തിയിരുന്നു. എന്നാല്‍ കാലംമാറിയത് താലിബാനും മനസിലായി. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളെ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നതില്‍ താലിബാന്‍ മുന്‍പന്തിയിലാണ്.

മേയ് 12നായിരുന്നു താലിബാന്‍ തങ്ങളുടെ ആദ്യ ട്വീറ്റിംഗ് നടത്തിയത്. കാക്ക് ഇ സാഫിദില്‍ ശത്രുവിനെ ആക്രമിച്ചത് വിളിച്ചറിയിച്ചുകൊണ്ടായിരുന്നു
ട്വീറ്റിംഗ് തുടങ്ങിയത്. സംഘടനയുടെ സ്വന്തം സൈറ്റിലേക്കുള്ള അഡ്രസും ട്വീറ്റില്‍ നല്‍കിയിരുന്നു. താലിബാന്റെ ഭാഗത്തുനിന്നുണ്ടായ ഈ മാറ്റം സാങ്കേതിക വിദ്യയുടെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ലോകമെമ്പാടുമുള്ള പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ പോന്ന വീഡിയോകളുടേയും സംഭാഷണങ്ങളുടേയുമെല്ലാം ലിങ്കുകള്‍ ട്വിറ്ററില്‍ നല്‍കാന്‍ താലിബാന്‍ ശ്രദ്ധിക്കുന്നു. ട്വിറ്റര്‍ ഇന്ന് ആഗോളപ്രശസ്തി നേടിയ സോഷ്യല്‍ സൈറ്റാണെന്നും തങ്ങളുടെ ശബ്ദം ലോകത്തെ അറിയിക്കാന്‍ പറ്റിയ മാധ്യമം മറ്റൊന്നില്ലെന്നും താലിബാന്‍ വക്താവ് സബിയുല്ല മുജാഹിദ് പറയുന്നു.

Advertisement