ak-antony

ന്യൂഡല്‍ഹി: ഇന്ത്യ താലിബാനെ സഹായിക്കുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന്് പ്രതിരോധമന്ത്രി എ.കെ ആന്റണി. ‘താലിബാന് ഇന്ത്യ ധനസഹായം നല്‍കുന്നുവെന്ന പാക്ക് വിദേശകാര്യമന്ത്രി റഹ്മാന്‍ മാലിക്കിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. അയല്‍രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്’ പ്രതിരോധമന്ത്രി പറഞ്ഞു.

താലിബാന്‍ ലോകത്തിനുതന്നെ ഭീഷണിയാണ്. ഏതുവെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. ജനാധിപത്യപരമായ മാഗങ്ങളിലൂടെയായിരിക്കണം ഇന്ത്യയില്‍ വികസനം നടക്കേണ്ടത്. പ്രതിരോധ ഇടപാടുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.