എഡിറ്റര്‍
എഡിറ്റര്‍
ലിബറല്‍ എന്ന വിശേഷണം: ഇമ്രാന്‍ഖാന് താലിബാന്റെ വധഭീഷണി
എഡിറ്റര്‍
Thursday 9th August 2012 9:56am

ഷവാല്‍: പാക് ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന് താലിബാന്റെ വധഭീഷണി. യു.എസ് ഡോണ്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ അതിര്‍ത്തിയിലെ ആദിവാസി ശക്തിപ്രദേശങ്ങളില്‍ മാര്‍ച്ച് നടത്താനുള്ള ഇമ്രാന്റെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വധിക്കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.

Ads By Google

ഇമ്രാന്‍ ഖാന്റെ പ്രതിഷേധ മാര്‍ച്ചിനെ എതിര്‍ത്ത് പാക് താലിബാനും രംഗത്തെത്തിയിട്ടുണ്ട്. ലിബറല്‍ എന്ന് ഇമ്രാന്‍ ഖാന്‍ സ്വയം വിശേഷിപ്പിക്കുന്നതാണ് താലിബാനെ ചൊടിപ്പിച്ചത്. മതവിശ്വാസമില്ലായ്മയെ സൂചിപ്പിക്കുന്ന വാക്കാണിതെന്ന് പാക് താലിബാന്‍ വക്താവ് അഹ്‌സനുള്ള അഹ്‌സന്‍ പറഞ്ഞു.

തന്റെ തീരുമാനവുമായി ഇര്‍ഫാന്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ചാവേറുകള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുമെന്നും അഹ്‌സന്‍ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ അദ്ദേഹത്തെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനി താലിബാനെതിരെ കടുത്ത നിലപാടെടുക്കാന്‍ മടിക്കുന്ന ഇമ്രാന്‍ ഖാനെ വിമര്‍ശിക്കുന്ന ജനങ്ങള്‍ ഈ ഭീഷണിയെ അമ്പരപ്പോടെയാണ് കാണുന്നത്. പാക് താലിബാനെ വിമര്‍ശിക്കാതെ യു.എസുമായുള്ള സര്‍ക്കാരിന്റെ ബന്ധത്തെയാണ് ഇമ്രാന്‍ ഖാന്‍ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തിയിരുന്നത്. ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ചില വിമര്‍ശകര്‍ അദ്ദേഹത്തെ ‘താലിബാന്‍ ഖാന്‍’ എന്ന പേരില്‍ വിശേഷിപ്പിച്ചിരുന്നു. പാക്കിസ്ഥാന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാപകനാണ് ഖാന്‍.

Advertisement