എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ ശരീഅത് ഭരണം കൊണ്ടുവരാന്‍ പോരാടും: താലിബാന്‍
എഡിറ്റര്‍
Tuesday 8th January 2013 11:00pm

വാഷിങ്ടണ്‍: ഇന്ത്യയില്‍ ശരീഅത് ഭരണം കൊണ്ടുവരുന്നതിനായി പോരാടുമെന്ന് തെഹ്‌രീക് ഇ താലിബാന്‍. ഇതിനായി തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുമെന്നും സംഘടനാ നേതാവ് വാലിഉര്‍ റഹ്മാന്‍ പ്രഖ്യാപിച്ചു.

Ads By Google

താലിബാന്‍ നേതാക്കള്‍ ഇതുസംബന്ധിച്ച പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. 45 മിനുട്ട് നീളുന്ന വീഡിയോയില്‍ പാക് താലിബാന്‍ മേധാവി ഹക്കീമുള്ള മെഹസൂദ്, താലിബാന്‍ വക്താവ് ഇഹ്‌സാനുള്ള ഇഹ്‌സാന്‍ എന്നിവരുമുണ്ട്.

താലിബാന്‍ മാധ്യമമയാ ഉമര്‍ മീഡിയയാണ് വീഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്ത് വിട്ടത്. ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ശരീഅത് സംവിധാനമാണെന്നും ഇതിനായുളള പോരാട്ടം പാക്കിസ്ഥാന് പുറത്തേക്കും വ്യാപിപ്പിക്കണമെന്നും വാലിഉമര്‍ പറയുന്നു.

ദൈവം സഹയിച്ചാല്‍ ഇത് കാശ്മീരിലേക്കും പിന്നെ ഇന്ത്യ ഒട്ടാകെയും വ്യാപിപ്പിക്കണം. ശരീഅതിന് വേണ്ടി പോരാടും. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കണം. റഹ്മാന്‍ പറയുന്നു.

പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോയില്‍ പാക്‌സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ജിഹാദിന് കാശ്മീരിനെ മോചിപ്പിക്കാന്‍ കഴിയില്ലെന്നും പറയുന്നു.

Advertisement