കാബൂള്‍: സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങിവരാന്‍ താലിബാന്‍ ആഗ്രഹിക്കുന്നതായി മുന്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനി. സമാധാനചര്‍ച്ചകള്‍ക്കായി മുന്നോട്ടുവച്ച ചില മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നതിന് താലിബാന്‍ തയ്യാറായിയെന്നും റബ്ബാനി വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രൂപീകരിച്ച സമാധാനസംഘത്തിന്റെ നേതാവാണ് റബ്ബാനി. സംഘം അഫ്ഗാന്‍ സര്‍ക്കാറുമായും താലിബാന്‍ നേതാക്കളുമായും സമാധാനശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നണ്ട്. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്.