Categories

താലിബാന്‍ ഇന്ത്യാ വിരുദ്ധമല്ല: മുന്‍ താലിബാന്‍ നേതാവ്

watch video കാബൂള്‍ : താലിബാന്‍ ഇന്ത്യാ വിരുദ്ധ സംഘടനയല്ലെന്ന് താലിബാന്‍ മുന്‍ നേതാവ് മുല്ല അബ്ദുള്‍ സലാം സയീഫ്. ഇന്ത്യ വിരുദ്ധ പോരാട്ടത്തെ താലിബാന്‍ പിന്തുണക്കുന്നില്ല. സി എന്‍ എന്‍ – ഐ ബി എനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ താലിബാന് ലഷ്‌കര്‍ ഇ തയിബയുമായി ബന്ധമുണ്ട്. ഈ സംഘടനയെ താലിബാന്‍ ഭീകര സംഘടനയായി കാണുന്നില്ല. ഇന്ത്യയേയും പാകിസ്ഥാനേയും താലിബാന്‍ വേര്‍തിരിച്ച് കാണുന്നില്ലെന്നും മുല്ല അബ്ദുള്‍ സലാം സയീഫ് പറഞ്ഞു.

താലിബാന്‍ മേധാവി മുല്ല ഒമറിന്റെ അടുത്ത അനുയായിയായിരുന്ന മുല്ല അബ്ദുള്‍ സലാം ഇപ്പോള്‍ കാബൂളിലാണ് താമിസിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.