കാബൂള്‍: വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥില്‍ യാഥാസ്ഥിതിക ഇസ്‌ലാം മതം നടപ്പിലാക്കാനായി പാക്കിസ്ഥാന്‍ താലിബാന്‍ സദാചാരപോലീസ് നടപടികളെടുക്കുകയാണെന്ന് അഫ്ഗാന്‍ പോലീസ്. നൂറിസ്ഥാനിലെ കാംദേഷ് ജില്ലയിലാണ് താലിബാന്‍ സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്‌ലാമിക വിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് പാക്ക്താലിബാന്‍ പ്രവര്‍ത്തകര്‍ ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് പോലീസ് പറയുന്നു. താടിയും മീശയും വെട്ടിയ പ്രദേശവാസികളെ താടിക്കാരായ, കറുത്ത തുണികള്‍ ധരിച്ച പാക്ക് താലിബാന്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണ്. മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നതിനും നാസ്വാര്‍ കഴിക്കുന്നതിനും വിലക്കുണ്ടെന്ന് അഫ്ഗാന്‍ പ്രൊവിന്‍ഷ്യല്‍ പോലീസ് ചീഫ് ഗുലാമുള്ള നുറിസ്ഥാനി പറഞ്ഞു.

കാംദേഷ് ജില്ലയില്‍ പാക്കിസ്ഥാനി കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായും പോലീസ് നേതാവ് ചൂണ്ടിക്കാട്ടി. ഇവിടങ്ങളില്‍ പാക്കിസ്ഥാനി കുടുംബങ്ങളെ കൊണ്ടുവരുന്നതിനായി പ്രദേശത്തെ അഫ്ഗാനിസ്ഥാന്‍ കാരെ പാക്കിസ്ഥാന്‍ താലിബാന്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി നാടുകടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൗലാന ഫസ്‌ലുള്ളാ ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാനിലെ താലിബാന്‍ വിഭാഗത്തിലെ അംഗങ്ങളാണ് സദാചാര പോലീസ് ചമയുന്നതെന്ന് നുറിസ്ഥാനി പറഞ്ഞു. എന്നാല്‍ പോലീസ് നേതാവിന്റെ ആരോപണത്തെ പാക്കിസ്ഥാനി താലിബാന്‍ വക്താവ് സിറാജുദ്ദീനും, അഫ്ഗാന്‍ താലിബാനും നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ താലിബാനിന്റെ വളര്‍ച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് താലിബാന്റെ ഷാഡോ ഗവര്‍ണര്‍ ഷെയ്ഖ് ഡോസ്റ്റ് മുഹമ്മദ് പറഞ്ഞു. അഫ്ഗാന്‍ താലിബാനാണ് ഈ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കി.

എന്നാല്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെത്തുന്നവരുടെ ശരീരം പരിശോധിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതില്‍ തെഹ്‌രിക് ഇ താലിബാന്‍ പാക്കിസ്ഥാന് പങ്കുണ്ടെന്നാണ് അഫ്ഗാന്‍
ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതെന്ന് അസാദാബാദില്‍ നിന്നുള്ള അഫ്ഗാന്‍ ജേണലിസ്റ്റ് നിമാത്തുള്ള കാര്യാബ് പറഞ്ഞു.

Malayalam news

Kerala News in English