Categories

യു എന്‍ ഗസ്റ്റ് ഹൗസിന് നേരെ ആക്രമണം: ഏഴ് മരണം

afghan
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യു എന്‍ ഗസ്റ്റ് ഹൗസില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് യു.എന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. കാബൂളിലെ ഷെര്‍ ഇ നൗവ് പ്രദേശത്തെ ഗസ്റ്റ് ഗൗസില്‍ ഇന്ന് രാവിലെ 5.30 നാണ് തീവ്രാവദികള്‍ നുഴഞ്ഞു കയറിയത്. കെട്ടിടത്തില്‍ തീവ്രവാദികളും സൈന്യം തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

നവംബര്‍ ഏഴിന് നടക്കാനിരിക്കുന്ന രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്താനില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

തീവ്രവാദികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 20 ഓളം യു എന്‍ ജീവനക്കാര്‍ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം. നിരവധി സൈനികര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. കെട്ടിടത്തിനുള്ളില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയതിന്റെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.